പരവൂര്‍ ദുരന്തം; പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

തിരുവനന്തപുരം: പറവൂര്‍ ദുരന്തത്തില്‍ പൊലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിക്ക് ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശ. ഇന്ന് തലസ്ഥാനത്ത് നടക്കുന്ന സര്‍വ കക്ഷിയോഗത്തിന് മുന്നോടിയായി ആഭ്യന്തര മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. മല്‍സരക്കമ്പമാണെന്ന രഹസ്യാന്വേഷണ റിപോര്‍ട്ട് പൊലീസ് അവഗണിച്ചുവെന്നും  പരവൂര്‍ സി.ഐയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി. ചാത്തന്നൂര്‍ അസി. കമ്മീഷണര്‍, പരവൂര്‍ സി.ഐ എന്നിവര്‍ക്കെതിരെ നടപടി വേണം.

എന്നാല്‍, ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ഇക്കാര്യത്തില്‍ രണ്ടു തട്ടിലായി. ഉത്തരവാദിത്തം പൊലീസിന് മാത്രമല്ളെന്നും ഇത് ജില്ലാ ഭരണകൂടത്തിന്‍െറ വീഴ്ചയാണെന്നും ഡി.ജി.പി പറഞ്ഞു. നിരോധന ഉത്തരവ് ജില്ലാ ഭരണകൂടം ജനങ്ങളെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഡി.ജി.പി വാദിച്ചു. 

അതേസമയം, വെടിക്കെട്ടിന് പൊലീസ് ഒത്താശ ചെയ്തെന്ന് ക്രൈം ബ്രാഞ്ച് കണ്ടത്തെി. വെടിക്കെട്ട് നടന്ന ദിവസം പൊലീസും ക്ഷേത്രഭരണ സമിതിയും യോഗം ചേര്‍ന്നിരുന്നതായി ക്രൈംബ്രാഞ്ചിന്‍െറ അന്വേഷണത്തില്‍ തെളിഞ്ഞു. വെടിക്കെട്ടിനുള്ള ജില്ലാ ഭരണകൂടത്തിന്‍െറ വിലക്ക് നിലനില്‍ക്കെയായിരുന്നു ഇത്.

അതിനിടെ, ദുരന്തത്തില്‍ മരിച്ചെന്ന് അഭ്യൂഹം പരന്ന ആശാന്‍ കൃഷ്ണന്‍ കുട്ടി ഒളിവില്‍ ആണെന്ന വിവരം ലഭിച്ചു. ഇയാള്‍ കീഴടങ്ങുമെന്നാണ് സൂചന. വെടിക്കെട്ട് നിരോധനത്തിനായി അഭിപ്രായ രൂപീകരിക്കുന്നതിനുവേണ്ടി തിരുവനന്തപുരത്ത് ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.