മത്സരക്കമ്പം: ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചു

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കൊല്ലത്തെ പൊലീസ് നേതൃത്വം അവഗണിച്ചു. രാത്രി 12 മുതല്‍ വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടിയും കഴക്കൂട്ടം സുരേന്ദ്രനും തമ്മിലാണ് മത്സരക്കമ്പമെന്നും ഓരോരുത്തര്‍ക്കും 4.10 ലക്ഷം വീതം നല്‍കിയെന്നും കൊല്ലം സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.  ഭക്തരെയും ഉള്‍പ്പെടുത്തി ഭരണസമിതിക്കാര്‍ അപകട ഇന്‍ഷുറന്‍സ് എടുക്കുന്നുണ്ടെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തമോ അനിഷ്ടസംഭവമോ ഉണ്ടാകാതിരിക്കാന്‍ എക്സ്പ്ളോസിവ് കണ്‍ട്രോളറുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജില്ലാഭരണകൂടത്തിന്‍െറ കര്‍ശന ഇടപെടലുണ്ടാവണമെന്നും എക്സ്പ്ളോസിവ് അതോറിറ്റിയുടെ പരിശോധനക്കുശേഷം മാത്രം കരിമരുന്ന് പ്രയോഗത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ക്ക് കൈമാറിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.