സീറ്റ് കിട്ടാത്തതില്‍ കുണ്ഠിതം; എങ്കിലും ഇടതുമുന്നണിയുടെ ഭാഗമെന്ന് ഗൗരിയമ്മ

ആലപ്പുഴ: സീറ്റ് നല്‍കാത്തതില്‍ തനിക്കുള്ള വിഷമം ഗൗരിയമ്മ മറച്ചുവെക്കുന്നില്ല. സി.പി.എം നേതൃത്വം വിളിച്ചുവരുത്തി ആക്ഷേപിച്ചതുപോലെയായിരുന്നു അത്. പ്രതീക്ഷ നല്‍കിയ വര്‍ത്തമാനങ്ങളും സ്നേഹവും അവര്‍ പ്രകടിപ്പിച്ചു. അവസാനം ഒന്നുമില്ലാതായി. തനിക്ക് അതില്‍ അതിയായ ദു$ഖമുണ്ട്. പാര്‍ട്ടി ചെറുതായാലും വലുതായാലും മുന്നണിയുമായി സഹകരിച്ച് നില്‍ക്കുന്ന ഒരു കക്ഷിയോട് ഇങ്ങനെ കാണിച്ചത് ശരിയല്ളെന്നും അവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം ബാക്കിയാക്കിയാണ് ഗൗരിയമ്മ അഭിപ്രായം പറഞ്ഞത്. തങ്ങളാരും ഇടതുമുന്നണിയില്‍നിന്ന് പോയിട്ടില്ല. അപ്പോള്‍ പിന്തുണയുടെ കാര്യത്തില്‍ പ്രസക്തിയില്ല. സി.പി.എമ്മില്‍നിന്ന് പുറത്തായശേഷം യു.ഡി.എഫില്‍ എത്തിയപ്പോള്‍ അഞ്ച് സീറ്റില്‍ മത്സരിച്ചു. നാലില്‍ ജയിച്ചു. പിന്നീട് അവരുടെ നിലപാടുമായി യോജിക്കാന്‍ കഴിയാതായി. അഴിമതിക്കാരുമായി സഹകരിക്കില്ളെന്ന് തീരുമാനിച്ച് മടങ്ങി. ഇടത് നേതാക്കള്‍ നിരവധിപേര്‍ താന്‍ പാര്‍ട്ടിയുടെ ഭാഗമാണെന്ന് പറഞ്ഞിരുന്നു. ഡോ. തോമസ് ഐസക് പലവട്ടം ഇവിടെ വന്നിരുന്നു. പിന്നീട് എം.എ. ബേബിയും കോടിയേരി ബാലകൃഷ്ണനുമെല്ലാം താനുമായി ചര്‍ച്ച നടത്തി. എല്ലാവരും പറഞ്ഞു താന്‍ പാര്‍ട്ടിയുടെ ഭാഗമാണെന്ന്. അവസാനം സീറ്റിന്‍െറ കാര്യം വന്നപ്പോള്‍ അവര്‍ എല്ലാം മറന്നു. എന്താണ് കാരണമെന്ന് ഇപ്പോഴും അറിയില്ല. സീറ്റ് നല്‍കാത്തത് തന്നോട് സ്നേഹമുള്ള ജനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അത് പല ഇടത് സ്ഥാനാര്‍ഥികള്‍ക്കും അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. എങ്കിലും ഇടതുമുന്നണിയോട് നിഷേധ സ്വഭാവമില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.