തിരക്കിനിടയില്‍ ഗ്ളാസ് ഡോര്‍ പൊട്ടി വീണ് മുഖ്യമന്ത്രിയുടെ കാലിനു പരിക്ക്

പെരിന്തല്‍മണ്ണ: തിരക്കിനിടയില്‍ ഗ്ളാസ് ഡോര്‍ പൊട്ടി വീണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലിനു പരിക്കേറ്റു. പെരിന്തല്‍മണ്ണ അല്‍ ശിഫ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം മുഖ്യമന്ത്രി അങ്ങാടിപ്പുറത്തെ യു.ഡി.എഫ് സമ്മേളനത്തിലേക്ക് പുറപ്പെട്ടു. അല്‍ശിഫ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ കാലത്ത് കന്നി വോട്ടര്‍മാരുമായി  മുഖാമുഖം കഴിഞ്ഞ് ഹാളിനു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സംഭവം. തിക്കിനും തിരക്കിനും ഇടയില്‍ കണ്ണാടി വാതില്‍ പൊട്ടി വീണു. ഗ്ളാസ്സിന്‍റെ കഷ്ണം തറച്ച് മുഖ്യമന്ത്രിയുടെ വിരലിനു പരിക്കേറ്റു. ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നു വെച്ച ഉടനെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പു പ്രചാരണ സ്ഥലത്തേക്ക് കുതിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.