തൃശൂര്‍: ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ (105) അന്തരിച്ചു. ദീര്‍ഘനാളായി അസുഖം മൂലം കിടപ്പിലായിരുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് തൃശൂര്‍ പൊങ്ങണങ്കാടുള്ള ആശ്രമത്തില്‍ സമാധിയിരുത്തി. മരണത്തിന് രണ്ടുദിവസം മുമ്പ് സ്വാമി നിര്‍ദേശിച്ച സ്ഥലത്താണ് സമാധിയിരുത്തിയത്.
ശിവഗിരി മഠത്തിന്‍െറ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തൃശൂര്‍ പേരാമംഗലം എടത്തറ കറുപ്പന്‍െറ മകന്‍ വേലായുധനാണ് സ്വരൂപാനന്ദ സ്വാമിയായത്. തൃശൂര്‍ ചീരക്കുഴിയില്‍ ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന കാലത്ത് ശിവഗിരി മഠത്തിലെ മുന്‍ മഠാധിപതി ശിവാനന്ദ സ്വാമിയുമായുള്ള കൂടിക്കാഴ്ചയാണ് ആധ്യാത്മിക ജീവിതത്തിലേക്ക് വഴിതുറന്നത്. ശിവഗിരി മഠാധിപതിയായിരുന്ന മാധവാനന്ദ സ്വാമിയില്‍നിന്ന് 40ാം വയസ്സില്‍ സന്യാസ ദീക്ഷ സ്വീകരിച്ചു. നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.