കണ്ണൂര്‍: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച് ജയിച്ച പി.കെ. രാഗേഷ് അഴീക്കോട് നിയോജക മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയപ്പോള്‍ രൂപവത്കരിച്ച ഐക്യജനാധിപത്യ സംരക്ഷണ സമിതി പ്രവര്‍ത്തകരോടൊപ്പം കണ്ണൂര്‍ പ്രസ് ക്ളബിലത്തെി വാര്‍ത്താസമ്മേളനത്തിലാണ് രാഗേഷ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കണ്ണൂര്‍ നിയോജക മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും രാഗേഷ് അറിയിച്ചു.
കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി അട്ടിമറി വിജയം നേടിയ രാഗേഷ് പ്രഥമ കോര്‍പറേഷനില്‍ അധികാരത്തിലേറാന്‍ ഇടതുപക്ഷത്തെ സഹായിച്ചിരുന്നു. പിന്നീട് ഒത്തുതീര്‍പ്പുചര്‍ച്ചകളുടെ ഭാഗമായി രാഗേഷിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തുവെങ്കിലും അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ 16ന് വീണ്ടും ആറുവര്‍ഷത്തേക്ക് പുറത്താക്കി. അഴീക്കോട് മണ്ഡലത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ട്. മണ്ഡലത്തിലുള്ളവരുടെ സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാവുമെന്ന് പറഞ്ഞാണ് കെ.എം. ഷാജിയുമായി താനുള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ഥിച്ചത്. വിജയിച്ച ശേഷം വെറും ഇരുപതു ദിവസം മാത്രമാണ് ഷാജി അഴീക്കോട് മണ്ഡലത്തില്‍ ചെലവിട്ടത്. മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും രാഗേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.