ശ്രുതിയുടെ ആത്മഹത്യ: പട്ടിണി മൂലമല്ലെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം കുറിച്യ കോളനിയിലെ പതിനാലുകാരി ശ്രുതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂലിപ്പണിയെടുത്തും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന ശ്രുതിയുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമോ പട്ടിണിമൂലം മരിക്കേണ്ട സാഹചര്യമോ ഇല്ളെന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെങ്ങോം കുറിച്യ കോളനിയില്‍ സ്ഥിരതാമസക്കാരിയായ മോളി-രവി ദമ്പതികളുടെ മകള്‍ ശ്രുതി (14) ഏപ്രില്‍ 20ന് വൈകീട്ട് 5.30ന് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചതായാണ് കണ്ടത്.  മരണസമയത്ത് വീട്ടില്‍ കുട്ടിയുടെ ഇളയച്ഛന്‍ വിജയന്‍, അച്ഛന്‍െറ അമ്മ ഉപ്പാട്ടി എന്നിവരാണ് ഉണ്ടായിരുന്നത്.  ഈ സമയം മാതാപിതാക്കള്‍ കൊട്ടിയൂര്‍ പഞ്ചായത്തിലെ പന്ന്യാമലയില്‍ കശുവണ്ടി ശേഖരിക്കുന്നതിനും കൃഷിപ്പണി ചെയ്യുന്നതിനും പോയതായിരുന്നു. പന്ന്യാംമലയില്‍ അച്ഛന്‍ രവിക്ക് 10 സെന്‍റ് സ്ഥലവും വീടും ഉണ്ട്.  കേളകം സെന്‍റ് തോമസ് ഹൈസ്കൂളില്‍നിന്ന് ഒമ്പതാം ക്ളാസ് പഠനം കഴിഞ്ഞ് ശ്രുതി അവധിക്കാലത്ത് കേളകത്തെ സ്വകാര്യ ട്യൂഷന്‍ കേന്ദ്രത്തില്‍ ക്ളാസിന് പോകാറുണ്ടായിരുന്നു. 

20ന് ഉച്ചക്ക് ക്ളാസ് കഴിഞ്ഞ് വീടിന് സമീപത്തുള്ള ചെങ്ങോം അങ്കണവാടിയില്‍ ഐ.സി.ഡി.എസിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന കൗമാരക്കാര്‍ക്കുള്ള ബോധവത്കരണ ക്ളാസിലും പങ്കെടുത്തിരുന്നു. വീട്ടിലത്തെിയപ്പോള്‍ ഉച്ച ഭക്ഷണം കിട്ടാത്തതിനത്തെുടര്‍ന്ന് അച്ഛമ്മ ഉപ്പാട്ടിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയുമാണുണ്ടായതെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശ്രുതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടത്തെിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.