വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും വേണ്ടെന്ന് ആര്‍.എസ്.എസ് മുഖപത്രം

കൊച്ചി: വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും നിരോധിക്കണമെന്ന് സൂചന നല്‍കി ആര്‍.എസ്.എസ് മുഖപത്രമായ ‘കേസരി’ ആഴ്ച്ചപ്പതിപ്പിന്‍െറ മുഖപ്രസംഗം.
 ‘ഭ്രാന്തിനെ ആചാരമെന്ന് വിളിക്കരുത്’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ വെടിക്കെട്ടിനെയും ആനയെഴുന്നെള്ളിപ്പിനെയും വിമര്‍ശിക്കുന്നു. തൃശൂരും പാലക്കാടും മറ്റുമുള്ള കോഴിക്കൂടിന്‍െറ വലുപ്പത്തിലെ ക്ഷേത്രങ്ങളില്‍പോലും കോടികളുടെ കരിമരുന്ന് കത്തിക്കുന്നത് സാമൂഹിക ദ്രോഹമാണ്.
ഭക്തരുടെ ഏകാഗ്രതയെ നശിപ്പിക്കുന്ന ശബ്ദമലിനീകരണത്തിന് അപ്പുറത്ത് വെടിക്കെട്ടിന് ഒരു പ്രാധാന്യവും യുക്തിയുമില്ല. ക്ഷേ¤്രതാത്സവങ്ങളില്‍ കാലാനുസൃതമല്ലാത്ത സമ്പ്രദായങ്ങള്‍ ഹിന്ദു സമൂഹം ഒഴിവാക്കണം. തീവെട്ടിയുടെയും വെയിലിന്‍െറയും വെടിക്കെട്ടിന്‍െറയും നടുവില്‍ ആനയെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മുഖപ്രസംഗം പറയുന്നു.
എന്നാല്‍ വെടിക്കെട്ട് നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണ് വേണ്ടതെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നേരത്തേ വ്യക്തമാക്കിയത്. ആര്‍.എസ്.എസ് നിലപാടിന് വിരുദ്ധമായി ബി.ജെ.പി ഇങ്ങനെ പ്രസ്താവിച്ചത് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണെന്ന് ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് നിലപാട് വീണ്ടും കനപ്പിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.