കുന്നിക്കോട്: ചുട്ടുപൊള്ളുന്ന ചൂടിലും വസന്തത്തിന്‍െറ മനോഹര കാഴ്ചയൊരുക്കി ഗുല്‍മോഹര്‍ (വാകമരം) പാതയോരങ്ങളെ വര്‍ണാഭമാക്കുന്നു. നാട്ടിന്‍പുറങ്ങളിലെ ഇടവഴികളിലും ദേശീയപാതയോരങ്ങളിലുമെല്ലാം ഇവ ചുവപ്പിന്‍െറ ഘോഷയാത്ര തീര്‍ക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പാണ് പ്രണയത്തിന്‍െറ ചുവപ്പന്‍ വസന്തമായി ഗുല്‍മോഹര്‍ വിദേശത്തുനിന്ന് കേരളത്തിലത്തെുന്നത്.
ഫാബേസിയേ എന്ന സസ്യ കുടുംബത്തില്‍പെട്ട ഗുല്‍മോഹറിന്‍െറ ശാസ്ത്രീയനാമം ഡിലോണിക്സ് റീജിയ എന്നാണ്. കാമ്പസുകളിലും നാട്ടിടവഴികളിലും നഗരങ്ങളിലും നിലയുറപ്പിച്ച ഗുല്‍മോഹറിന്‍െറ വര്‍ണചാരുതക്ക് കടുത്ത വേനലിലും കുറവുണ്ടായില്ല. ജൂണ്‍ ആദ്യം മഴക്കാലമത്തെുന്നതോടെ കൊഴിഞ്ഞുതുടങ്ങുന്ന ഗുല്‍മോഹറിന് കനത്ത വേനലാണ് അനുയോജ്യ കാലാവസ്ഥ.
ഏപ്രില്‍ പകുതിയിലും മേയിലുമാണ് ഇവ ഏറെ പൂക്കുക. അതിനാല്‍ ഗുല്‍മോഹറിനെ മേയ് മാസപ്പൂവെന്നും വിളിക്കാറുണ്ട്. വേനലില്‍ പൂമരങ്ങളും പുല്‍നാമ്പുകളും കൊഴിഞ്ഞുവാടുമ്പോഴും പ്രതിരോധത്താല്‍ വസന്തത്തെ ശിഖിരങ്ങളില്‍ പടര്‍ത്തി വഴിയോരങ്ങളില്‍ ഗുല്‍മോഹര്‍ നയനമനോഹര കാഴ്ചയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.