വിജയശതമാനം: മുന്നില്‍ പത്തനംതിട്ട, പിന്നില്‍ വയനാട്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ മുന്നില്‍  പത്തനംതിട്ട ജില്ല. 99.03 ശതമാനം വിജയമാണ് പത്തനംതിട്ട നേടിയത്.  12438 പേര്‍ പരീക്ഷക്കിരുന്നതില്‍ 12318  പേരും ഇവിടെ ഉപരിപഠന യോഗ്യത നേടി. ഇതില്‍ 6016 പെണ്‍കുട്ടികളും 6302 ആണ്‍കുട്ടികളുമാണ്.
2015ല്‍ പത്തനംതിട്ട ജില്ല 99.36 ശതമാനം വിജയവുമായി രണ്ടാം സ്ഥാനത്തായിരുന്നു.
ആലപ്പുഴ ജില്ലയാണ് ഇത്തവണ രണ്ടാമതത്തെിയത് (98.72 ശതമാനം) ഇവിടെ  26269 പേര്‍ പരീക്ഷയെഴുതിയതില്‍ 25934 പേര്‍ ഉപരിപഠന യോഗ്യത നേടി. ഇതില്‍ 13081 ആണ്‍കുട്ടികളും 12853 പെണ്‍കുട്ടികളുമാണ്. 2015ല്‍ ആലപ്പുഴ 99.36 ശതമാനം വിജയം നേടി നാലാമതായിരുന്നു. 97.97 ശതമാനം വിജയികളുള്ള എറണാകുളമാണ് ഇക്കുറി മൂന്നാം സ്ഥാനത്ത്.
38002 പേര്‍ പരീക്ഷക്കിരുന്നതില്‍ 37231 പേര്‍ ഉപരിപഠന യോഗ്യതനേടി. ഇതില്‍ 18804 ആണ്‍കുട്ടികളും 18427 പെണ്‍കുട്ടികളുമാണ്. കഴിഞ്ഞകൊല്ലം 99.06 ആയിരുന്നു എറണാകുളത്തിന്‍െറ വിജയശതമാനം.
2015ല്‍ കോട്ടയത്തിനൊപ്പം 99.38 ശതമാനം വിജയവുമായി ഒന്നാം സ്ഥാനം പങ്കിട്ടിരുന്ന കോഴിക്കോട് ഇക്കുറി 96.70 ശതമാനവുമായി ഒമ്പതാം സ്ഥാനത്താണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇവിടെ 2.68 ശതമാനമാണ് വിജയം കുറഞ്ഞത്. കോട്ടയം ജില്ലയാകട്ടെ 97.85 ശതമാനവുമായി  ഇക്കുറി നാലാം സ്ഥാനത്തും. 22999 പേര്‍ പരീക്ഷക്കിരുന്നതില്‍ 22856 പേര്‍ വിജയിച്ചിട്ടുണ്ട്.
97.56 ശതമാനം വിജയവുമായി കണ്ണൂരാണ് അഞ്ചാമത്.
37434 പേര്‍ പരീക്ഷയെഴുതിയതില്‍ 18736 ആണ്‍കുട്ടികളും17787 പെണ്‍കുട്ടികളുമടക്കം 36523 പേര്‍ ഉപരിപഠനയോഗ്യത നേടി. പരീക്ഷക്കിരുന്ന 33565 പേരില്‍ 32950 പേരും വിജയിച്ച കൊല്ലം ജില്ലയാണ് ആറാം സ്ഥാനത്ത്. 97.31 ശതമാനമാണ് വിജയം.  ഉപരിപഠനാര്‍ഹരില്‍ 16744 ആണ്‍കുട്ടികളും 16206 പെണ്‍കുട്ടികളുമാണ്. തൃശൂര്‍ 97.18 ശതമാനം വിജയവുമായി ഏഴാം സ്ഥാനത്താണ്.
40118 പേര്‍ പരീക്ഷയെഴുതിയതില്‍ 38990 പേര്‍ ഉപരിപഠനാര്‍ഹത നേടി. 92.30 ശതമാനം വിജയമുള്ള വയനാട് ജില്ലയാണ് ഏറ്റവും പിന്നില്‍. 12691 പേര്‍ പരീക്ഷയെഴുതിയ ഇവിടെ 11714 പേരാണ് (ആണ്‍-5845, പെണ്‍ (5869) ഉപരിപഠന യോഗ്യതനേടിയത്.
2005 ല്‍ 98.43 ശതമാനവുമായി 14ാം സ്ഥാനത്തുണ്ടായിരുന്ന  കാസര്‍കോട് ഇക്കുറി 12ാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തി. 20758 പേര്‍ പരീക്ഷയെഴുതിയതില്‍ 19679 പേരാണ് ഇവിടെ വിജയിച്ചത്. ഇടുക്കി- 97.14 ശതമാനം (ആകെ ഉപരിപഠനാര്‍ഹര്‍-13355, ആണ്‍-6790, പെണ്‍-6565), കോഴിക്കോട് -96.14 ശതമാനം (47262, ആണ്‍-23855, പെണ്‍-23407), തിരുവനന്തപുരം -96.62 ശതമാനം (38875, ആണ്‍-19427, പെണ്‍-19448), മലപ്പുറം-95.83 (79816, ആണ്‍-40404, പെണ്‍-39412), കാസര്‍കോട്-94.80 (19679, ആണ്‍-9925, പെണ്‍-9757), പാലക്കാട് -93.98 (40602, ആണ്‍-20161, പെണ്‍-20441) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പ്രകടനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.