തെങ്ങ്കയറ്റ തൊഴിലാളി സൂര്യാതപമേറ്റ് മരിച്ചു

കണ്ണൂർ: തെങ്ങ് കയറ്റ തൊഴിലാളി സൂര്യാതപമേറ്റ് മരിച്ചു. തടിക്കടവ് മണാടിയിലെ വലിയ കരവത്ത് ജോയ്(62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 നാണ് സംഭവം. റോഡിലൂടെ നടന്ന് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകൾ വിവരമറിച്ചതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോയിയുടെ കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റ പാടുകളുണ്ട്.

ഭാര്യ: ഡോളി, മക്കൾ: ബിനോയ്, ബോബി, സോണിയ, മരുമക്കൾ ഷാജി പുത്തോട്ട്ക്കുളം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.