തിരുവനന്തപുരം: തൃശൂര്‍ നടത്തറ ഗ്രാമപഞ്ചായത്തിലെ പാറമടകള്‍ക്ക് സ്റ്റോപ് മെമ്മോ. ചൊവ്വാഴ്ച റവന്യൂ മന്ത്രിയുടെ ചേംബറില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്ന ഭൂമിയുടെ പദവി സംബന്ധിച്ച് പരിശോധന നടത്തും. നിയമവിരുദ്ധമായാണോ ഭൂമി കൈവശം വെച്ചിരിക്കുന്നതെന്നും പട്ടയപ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോയെന്നും ഭൂമിപതിവ് അതോറിറ്റിയായ തഹസിദാര്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ക്വാറിയുടെ പ്രവര്‍ത്തനം മൂലമുണ്ടായ മലിനീകരണം സംബന്ധിച്ച് പഠനം നടത്തുന്നതിന് തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളജിനെ ചുമതലപ്പെടുത്തി. പരിശോധന ഒരു മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. അതിന്‍െറ അടിസ്ഥാനത്തില്‍ കലക്ടര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. അന്തിമ തീരുമാനം എടുക്കുന്നതുവരെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും.
പ്രദേശത്തെ ക്വാറികളുടെ പ്രവര്‍ത്തനം വിലിയരുത്താനായി ഗ്രാമപഞ്ചായത്തുതലത്തില്‍ രൂപവത്കരിക്കാന്‍ ഉദ്ദേശിച്ച മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കേണ്ടതില്ളെന്ന് യോഗത്തില്‍ തീരുമാനിച്ചതായി മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍, കെ. രാജന്‍ എം.എല്‍.എ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പട്ടയം റദ്ദുചെയ്യണമെന്ന സമരസമിതിയുടെ ആവശ്യം നിയമപരമായി മാത്രമേ ചെയ്യാനാവൂ. ആദിവാസി പെണ്‍കുട്ടി നിരാഹാര സമരം നടത്തുമ്പോള്‍ സര്‍ക്കാറിന് നോക്കിനില്‍ക്കാനാവില്ല. ഖനനം അനധികൃതമാണെങ്കില്‍ അനുവദിക്കില്ളെന്നും മന്ത്രിമാര്‍ പറഞ്ഞു. അനില്‍ അക്കര എം.എല്‍.എ, കലക്ടര്‍ വി. രതീശന്‍, മലയോര സംരക്ഷണ സമിതി സെക്രട്ടറി സുരേഷ്, കണ്‍വീനര്‍ കെ.ജി. ജോബി, സര്‍വേ സൂപ്രണ്ട്, ജിയോളജിസ്റ്റ്, തഹസിദാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തൃശൂര്‍ മുളയം വില്ളേജില്‍ അച്ഛന്‍കുന്ന് ആറാം വാര്‍ഡില്‍ മത്തായിച്ചിറയിലെ സെന്‍റ് ജോസഫ് ഗ്രാനൈറ്റ്, ഈസ്റ്റേണ്‍ ഗ്രാനൈറ്റ്, പൂമ്പാറ്റ ക്രഷര്‍, വലക്കത്ത് ഗ്രാനൈറ്റ് എന്നിവക്കാണ് സ്റ്റോപ് മെമ്മോ നല്‍കുന്നത്. സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനത്തെുടര്‍ന്ന് സമരം നിര്‍ത്തുകയാണെന്ന് സമരസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.