മാണിക്കെതിരെ തെളിവില്ല; എൻ.ഡി.എയിലേക്ക് സ്വാഗതം: തുഷാർ വെള്ളാപ്പള്ളി

കൊച്ചി: ബാർ കോഴക്കേസിൽ കെ.എം മാണിക്കെതിരെ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മാണിക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാണിക്ക് താൽപര്യമുണ്ടെങ്കിൽ എൻ.ഡി.എയിലേക്ക് വരാമെന്നും ഇക്കാര്യത്തിൽ ബി.ഡി.ജെ.എസിന് എതിർപ്പില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

മദ്യനയം സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടാക്കി. ടൂറിസം മേഖലയിലടക്കം ഇതിന്‍റെ പ്രതിഫലനങ്ങളുണ്ടായി. മദ്യനയം പുന:പരിശോധിക്കണമെന്നും മദ്യാസക്തി വർധിക്കാത്ത തരത്തിൽ പുതിയ മദ്യനയത്തിന് രൂപം നൽകണമെന്നും തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.