തിരുവനന്തപുരം: കേരളാ കോൺഗ്രസ് മാണി വിഭാഗം കോൺഗ്രസുമായി അകന്ന് നിലനിൽക്കെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ബുധനാഴ്ച്ച ചേരും. കേരള കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗ്, ആർ.എസ്.പി, ജെ.ഡി.യു തുടങ്ങിയ മുന്നണികളുടെ അഭിപ്രായം തേടും. ബന്ധം മുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും മാണിയിൽ കോൺഗ്രസിന് കാര്യമായ പ്രതീക്ഷയില്ല. മാണിയുടെ കടന്നാക്രമണത്തിൽ നേതാക്കൾക്ക് കടുത്ത അമർഷവുമുണ്ട്. ചർച്ചക്കുള്ള വാതിൽ മാണി തന്നെ കൊട്ടിയടച്ചെന്നാണ് വിലയിരുത്തൽ.
ഇനി അങ്ങോട്ട് പോയി ആരും കാലുപിടിക്കേണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. കേരള കോൺഗ്രസ് ആത്യന്തിക നിലപാട് സ്വീകരിക്കില്ലെന്ന വിശ്വാസത്തിലാണ് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫുമായുള്ള ദീർഘകാലത്തെ ബന്ധം ഒരു നിമിഷം കൊണ്ട് മാണി ഇല്ലാതാക്കില്ല. യു.ഡി.എഫിൽ ചില പ്രശ്നങ്ങളുണ്ട്. അത് ഗൗരവമായി കാണുന്നതായും കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.