അബൂബക്കറിന് വീട്ടുകാരെ കണ്ടേതീരൂ...

ചേമഞ്ചേരി: കാപ്പാട് സ്നേഹതീരത്തില്‍ കഴിയുന്ന പാലക്കാട് കുമ്പിടി സ്വദേശി അബൂബക്കറിന് (65) എപ്പോഴും ഒരു ചിന്ത മാത്രം; മരിക്കുന്നതിന് മുമ്പ് വീട്ടുകാരെ കാണണം. ഇതുതന്നെ പറഞ്ഞിരിക്കുന്ന ഇദ്ദേഹത്തെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് സ്നേഹതീരം പ്രവര്‍ത്തകര്‍.
എട്ടുമാസം മുമ്പാണ് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് നിത്യരോഗിയായ ഇദ്ദേഹത്തെ സ്നേഹതീരം ഏറ്റെടുത്തത്. കോയാമു-പാത്തുമ്മക്കുട്ടി ദമ്പതികളുടെ മകനായി ആനക്കര പഞ്ചായത്തില്‍ ജനിച്ച തനിക്ക് അവിടെ മുഹമ്മദലി എന്ന ജ്യേഷ്ഠനും ഉമ്മര്‍, മുഹമ്മദ് റാഫി, അസീസ് എന്നീ അനുജന്മാരുമുണ്ടെന്ന് അബൂബക്കര്‍ പറയുന്നു. ഒരു സഹോദരനായ ഉസ്മാന്‍ മരണപ്പെട്ടതും അബൂബക്കര്‍ ഓര്‍ക്കുന്നു.

തൃശൂര്‍ വടക്കേകാട്ടിലെ ചേറാടിയില്‍ സുഹറയായിരുന്നു ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ആബിദ്, റഹീസ് എന്നീ മക്കളുണ്ട്. അസ്വാരസ്യങ്ങളെ തുടര്‍ന്ന് മുപ്പതുവര്‍ഷം മുമ്പ് ഈ ബന്ധം അവസാനിപ്പിച്ചു. പിന്നീട് വിവാഹം ചെയ്തത് കോഴിക്കോട് ചക്കുംകടവിലെ ബിച്ചയെ. ഇവരെക്കുറിച്ചും മക്കളായ ആബിദ, ബസറിയ, അമിനാസ്, ഭാര്യാ സഹോദരന്മാരായ ഷംസു, അബു, റാഫി എന്നിവരെക്കുറിച്ചുമുള്ള ഓര്‍മകള്‍ അബൂബക്കറിന് ഇപ്പോഴുമുണ്ട്. സ്നേഹതീരം ഭാരവാഹികള്‍ ചക്കുംകടവില്‍ അന്വേഷണം നടത്തിയെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ ജോലി ചെയ്യവെ ഹൃദ്രോഗം ബാധിച്ച ഇയാള്‍ അവിടെവെച്ച് ശസ്ത്രക്രിയക്ക് വിധേയനായി. പിന്നീട് പക്ഷാഘാതത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. സുഹൃത്തുക്കള്‍ മുന്‍കൈ എടുത്ത് നാട്ടിലേക്ക് കയറ്റിവിട്ടപ്പോള്‍ രണ്ടാം ഭാര്യയുടെയും മക്കളുടെയും അടുത്തത്തെിയെങ്കിലും അവര്‍ അവഗണിച്ചുവെന്നാണ് ഇയാളുടെ പരാതി. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം തെരുവില്‍ ജീവിതം.നേരത്തേ പറഞ്ഞ കഥകള്‍ക്കെല്ലാം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സ്വരമാണെങ്കിലും ഇപ്പോള്‍ അബൂബക്കറിന്‍െറ കണ്ണീരിന് പശ്ചാത്താപത്തിന്‍െറ നനവുണ്ട്. സ്നേഹതീരത്തിലത്തെിയശേഷം കൃത്യമായി ഭക്ഷണവും ചികിത്സയും ലഭ്യമായതോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. വടിയുടെ സഹായത്തോടെ നടക്കാനും പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനും ഇപ്പോള്‍ കഴിയും.

ഇദ്ദേഹത്തെ തെരുവിലേക്കിറക്കിവിട്ടാല്‍ മരുന്നും ഭക്ഷണവും ലഭിക്കാതെ വീണ്ടും പഴയ അവസ്ഥയിലാകുമല്ളോ എന്ന ധര്‍മസങ്കടത്തിലാണ് സ്നേഹതീരം നടത്തിപ്പുകാര്‍. വാര്‍ത്ത വരുന്നതോടെ ബന്ധുക്കളാരെങ്കിലും അബൂബക്കറെ തേടിയത്തെും എന്ന പ്രതീക്ഷയിലാണ് സ്നേഹതീരം ചെയര്‍മാന്‍ അബ്ദുല്ലക്കോയ കണ്ണങ്കടവും സെക്രട്ടറി പാടത്തൊടി ബഷീറും.ഉറ്റവരെ തിരഞ്ഞുപോയിട്ട് ആരും സ്വീകരിക്കുന്നില്ളെങ്കില്‍ എന്തുചെയ്യും എന്ന ചോദ്യത്തിന് വിഷാദം കലര്‍ന്ന ചിരിയോടെയായിരുന്നു മറുപടി: ‘മക്കള്‍ തന്നെ ഉപേക്ഷിച്ചാലും പാലക്കാട്ടെ ബന്ധുക്കള്‍ സ്വീകരിക്കാതിരിക്കില്ല. അവരും കൈവിട്ടാല്‍ എല്ലാവരെയും ഒരിക്കല്‍ക്കൂടി കൊതിതീരെ കണ്ട് ഇവിടേക്കുതന്നെ മടങ്ങും’.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.