മാണിയുമായി മധ്യസ്ഥ ചർച്ചക്കില്ല -പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കേരളാ കോൺഗ്രസ് എമ്മുമായി അനുനയ ചർച്ചക്കില്ലെന്ന് മുസ് ലിം ലീഗ് പാർലമെന്‍ററി പാർട്ടി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ചർച്ചയുടെ മധ്യസ്ഥനാവാൻ താനില്ല. മാണി വിഭാഗത്തെ യു.ഡി.എഫിലേക്ക് മടക്കി കൊണ്ടുവരാൻ ശ്രമിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ.എം മാണിയുടെ തീരുമാനം ശരിയോ തെറ്റോ എന്ന് പറയാനില്ല. കേരളാ കോണ്‍ഗ്രസ് എമ്മിന് തീരുമാനങ്ങളെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം ലീഗിനുണ്ടെങ്കിലും ഇപ്പോള്‍ പറയുന്നില്ല. വിഷയം ചര്‍ച്ച ചെയ്ത ശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

മാണിയെ യു.ഡി.എഫിൽ തിരിച്ചു കൊണ്ടുവരാൻ ചർച്ച നടക്കുന്നില്ല. എന്നാൽ, ഭാവിയിൽ ചർച്ച ഉണ്ടായേക്കാം. മുന്നണിവിട്ട ഉടനെ മാണിക്കെതിരെ പറയാൻ ലീഗില്ല. ലീഗിനും കേരളാ കോൺഗ്രസിനും സ്വന്തം കാര്യം നോക്കാന്‍ അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരളാ കോൺഗ്രസ് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിലക്കൊള്ളുമെന്ന് ചെയർമാൻ കെ.എം മാണി പ്രഖ്യാപിച്ചിരുന്നു. മാണിയുമായി വിഷയം സംസാരിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും മധ്യസ്ഥ ചർച്ചക്കായി യു.ഡി.എഫ് കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.