യു.ഡി.എഫ് വിട്ടതു കൊണ്ട് മാണി വിശുദ്ധനാകില്ല -കാനം

തൃശൂർ: കെ.എം മാണി അഴിമതിക്കാരനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യു.ഡി.എഫ് വിട്ടെന്നു കരുതി മാണി വിശുദ്ധനാകില്ല. അക്കാര്യം ജനങ്ങൾ അംഗീകരിക്കില്ലെന്നും കാനം ചൂണ്ടിക്കാട്ടി.

എൽ.ഡി.എഫ് നയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുന്നണിയാണ്. മാണിയുടെ നയം എൽ.ഡി.എഫിന് ചേരുന്നതല്ല. കേരളാ കോൺഗ്രസ് എം ഒറ്റക്ക് നിന്ന് കഴിവ് തെളിയിക്കട്ടെ എന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, യു.ഡി.എഫ് വിടാനുള്ള കേരളാ കോണ്‍ഗ്രസ് തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് മുതിർന്ന നേതാവ് പി.ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നും ജോസഫ് തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.