മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പാക്കേജ്. ഏറ്റെടുക്കുന്ന ഭൂമിക്ക് മൂല്യമനുസരിച്ച് സെന്‍റിന് മൂന്ന് ലക്ഷം മുതല്‍ പത്തു ലക്ഷം വരെ നല്‍കും, വിഷയം പഠിക്കാന്‍ സാങ്കേതിക ഉപദേശകസമിതിയെ നിയോഗിക്കും, വിട്ടുനല്‍കാന്‍ സന്നദ്ധമായവരുടെ ഭൂമി ഉടന്‍ ഏറ്റെടുക്കും എന്നിവയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.
മലപ്പുറം കലക്ടറേറ്റില്‍ മന്ത്രി കെ.ടി. ജലീലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 150 അടി താഴ്ചയുള്ള ഭൂമി മണ്ണിട്ട് നികത്താനുള്ള ചെലവും പാരിസ്ഥിതിക പ്രശ്നങ്ങളും സാങ്കേതിക ഉപദേശകസമിതി പഠിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ട ഭൂമി വികസനത്തിന് ആവശ്യമാണോയെന്നും പരിശോധിക്കും. ഇതില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്ന് പിന്നീട് തീരുമാനിക്കും. ഭൂമി ഏറ്റെടുക്കുന്ന മുറക്ക് രജിസ്ട്രേഷനും പണവും കൈമാറും. കുടിയിറക്കുന്നവര്‍ക്ക് അതേ വില്ളേജില്‍ പുനരധിവാസം ഉറപ്പാക്കും. ഭൂമിക്കൊപ്പം വീടിനും വില നിശ്ചയിക്കും. പത്തു സെന്‍റിന് താഴെ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അത്രയും അതിനു മുകളിലുള്ളവര്‍ക്ക് പത്തു സെന്‍റും സൗജന്യമായി നല്‍കും. ഇതിന് 100 ഏക്കര്‍ പ്രത്യേക ടൗണ്‍ഷിപ്പായി വികസിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കും. സ്ഥലമേറ്റെടുക്കാനും പുനരധിവാസത്തിനുമായി 14063 കോടി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്ന് ജലീല്‍ അറിയിച്ചു.
അതേസമയം, പ്രഖ്യാപനം ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാകില്ളെന്നും സമരസമിതി പ്രവര്‍ത്തകര്‍ യോഗത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കണം, നിര്‍ത്തിവെച്ച വിമാന സര്‍വിസുകള്‍ ഉടന്‍ പുനരാരംഭിക്കണം, ഭൂമി ഏറ്റെടുക്കും മുമ്പ് സാധ്യതാ പഠനം നടത്തണം എന്നീ ആവശ്യങ്ങള്‍ സമരസമിതി മുന്നോട്ടുവെച്ചു. 12 തവണ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്തെങ്കിലും പാക്കേജുകള്‍ പ്രാവര്‍ത്തികമായില്ളെന്ന് ഇവര്‍ ആരോപിച്ചു. നഷ്ടപരിഹാരം ലഭിക്കാത്ത ഏതാനും കുടുംബങ്ങളും യോഗത്തിനത്തെി. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ മന്ത്രി ഉറച്ചുനിന്നതോടെ വാദപ്രതിവാദങ്ങള്‍ക്കും മുദ്രാവാക്യം വിളികള്‍ക്കും ചര്‍ച്ചാഹാള്‍ വേദിയായി. തീരുമാനം അംഗീകരിക്കാനാകില്ളെന്ന് വ്യക്തമാക്കി സമരസമിതി യോഗത്തില്‍ നിന്ന് പുറത്തിറങ്ങി.
എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, ടി.വി. ഇബ്രാഹിം, ലാന്‍ഡ് റവന്യൂ കമീഷണര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, ഇ. അഹമ്മദ് എം.പിയുടെ പ്രതിനിധി പി. കോയക്കുട്ടി, എയര്‍പോര്‍ട്ട് ജോയന്‍റ് ജനറല്‍ മാനേജര്‍ കെ. മുഹമ്മദ് ഷാഹിദ്, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സമരസമിതി ചെയര്‍മാന്‍ ചുക്കാന്‍ ബിച്ചു, കണ്‍വീനര്‍ ജാസിര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.