കരിപ്പൂര്‍ വിമാനത്താവളം നിര്‍മിച്ചത് മലബാറില്‍നിന്നുള്ള ഗള്‍ഫ് പ്രവാസികളെ ലക്ഷ്യംവെച്ചാണ്. ഒൗദ്യോഗിക കണക്ക് പ്രകാരം 24 ലക്ഷത്തോളം മലയാളികളാണ് ഗള്‍ഫിലുള്ളത്. ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള പരമാവധി ദൂരം മൂന്നു മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ്. കരിപ്പൂരിലേക്ക് കമ്പനികള്‍ ഉപയോഗിക്കുക ഇതിനാവശ്യമായ വിമാനങ്ങളാണ്. ഈ വസ്തുത മനസ്സിലാക്കിയാവണം എയര്‍പോര്‍ട്ട് അതോറിറ്റി വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കേണ്ടതെന്ന് ഈ മേഖലയിലുള്ളവര്‍ നിര്‍ദേശിക്കുന്നു. നിലവില്‍ മണിക്കൂറില്‍ ആറ് വിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിനും ആറെണ്ണത്തിന് ടേക്ഓഫ് ചെയ്യുന്നതിനുമുള്ള സൗകര്യമാണ് കരിപ്പൂരിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) വിഭാഗത്തിനുള്ളത്. പ്രതിദിനം 24 സര്‍വിസുകളാണ് ഇവിടെ ഇറങ്ങുന്നതും തിരിച്ചുപോകുന്നതും. ഇതിനാവശ്യമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കേണ്ടത്.
നിലവിലെ സാഹചര്യത്തില്‍ റണ്‍വേ വികസനത്തിനാണ് അതീവ പ്രാധാന്യം നല്‍കേണ്ടത്. എന്നാല്‍, അതോറിറ്റിയുടെ താല്‍പര്യം ടെര്‍മിനലിന് 137 ഏക്കര്‍ ഏറ്റെടുക്കുന്നതിനാണ്. നിലവിലുള്ള ടെര്‍മിനലില്‍ മണിക്കൂറില്‍ 1,500 പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുണ്ട്. കൂടാതെ, 85 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ ടെര്‍മിനലി ല്‍ 1,000 യാത്രക്കാരെയും ഉള്‍ക്കൊള്ളും. ഇതോടെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനല്‍ കരിപ്പൂരില്‍ യാഥാര്‍ഥ്യമാകുകയും ചെയ്യും. മണിക്കൂറില്‍ ആറ് വിമാനങ്ങള്‍ മാത്രം ഇറങ്ങുന്ന കരിപ്പൂരില്‍ പുതുതായി ഒരു ടെര്‍മിനലിന്‍െറ ആവശ്യമില്ളെന്ന് വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനുദ്ദേശിക്കുന്നത് ഇപ്പോഴുള്ളതിന്‍െറ എതിര്‍വശത്താണുതാനും.
വിമാന സര്‍വിസുകളുടെ ഷെഡ്യൂളുകള്‍ പുന$ക്രമീകരിച്ച് തിരക്ക് കുറക്കാനാണ് അതോറിറ്റി മുന്‍തൂക്കം നല്‍കേണ്ടത്. 900 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് ലൈറ്റിങ് സിസ്റ്റം സ്ഥാപിക്കാന്‍ ഭൂമിയേറ്റെടുക്കണമെന്നതും അതോറിറ്റിയുടെ മാസ്റ്റര്‍പ്ളാനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് അപ്രോച്ച് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഏറ്റെടുത്ത ഭൂമി ഇതുവരെ ഉപയോഗിക്കാത്ത അതോറിറ്റിയാണ് വീണ്ടും സ്ഥലം ആവശ്യപ്പെട്ടത്. നിലവില്‍ 150 മീറ്ററിലാണ് അപ്രോച്ച് ലൈറ്റുള്ളത്. 450 മീറ്ററാക്കുന്നതിനായിരുന്നു അന്ന് സ്ഥലം ഏറ്റെടുത്തത്. റണ്‍വേയുടെ തൊട്ട് സമീപത്തായി കിഴക്കുഭാഗത്ത് കുന്നുകളുള്ളതിനാല്‍ അപ്രോച്ച് ലൈറ്റുകള്‍ കൂടുതല്‍ സ്ഥാപിക്കുന്നതില്‍ പ്രത്യേകിച്ച് നേട്ടമില്ളെന്നും വ്യോമയാനമേഖലയില്‍ വര്‍ഷങ്ങളോളം പ്രവൃത്തി പരിചയമുള്ളവര്‍ പറയുന്നു. കൂടാതെ, ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലാണ് സമാന്തര ടാക്സിവേകള്‍ നിര്‍മിക്കാറുള്ളത്. 24 മണിക്കൂറില്‍ 25 വിമാനങ്ങള്‍ മാത്രം ഇറങ്ങുന്ന കരിപ്പൂരില്‍ എന്തിനാണ് സമാന്തര ടാക്സിവേ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍തന്നെ മൂന്നോ നാലോ വിമാനത്താവളങ്ങളില്‍ മാത്രമാണ് സമാന്തര ടാക്സിവേയുള്ളത്. നിലവിലെ മാസ്റ്റര്‍ പ്ളാന്‍ പ്രകാരം ടാക്സിവേക്ക് മാത്രമായി ഏകദേശം 130 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. മൂന്നര കിലോമീറ്റര്‍ നീളത്തില്‍ 100 മീറ്ററിലധികം വീതിയില്‍ ഇതിനുവേണ്ടിമാത്രമായി ഭൂമി ആവശ്യമാണ്.
നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മാസ്റ്റര്‍ പ്ളാന്‍ അനുസരിച്ച് റണ്‍വേ, സമാന്തര ടാക്സി വേ, സേഫ്റ്റി ഏരിയ എന്നിവ വികസിപ്പിക്കാന്‍ 30 മീറ്റര്‍ ഉയരത്തില്‍ മണ്ണിടുമ്പോള്‍തന്നെ 30 മില്യണ്‍ ക്യൂബിക് മണ്ണ് വേണ്ടിവരും. അതായത് ലക്ഷകണക്കിന് ലോഡ് മണ്ണ് വിമാനത്താവള വികസനത്തിനാവശ്യമാണ്. ഇത്രയധികം മണ്ണിനായി കുന്നുകള്‍ ഇടിച്ചുനിരത്തുമ്പോഴുണ്ടാകുന്ന പാരിസ്ഥിതികാഘാത പ്രശ്നങ്ങള്‍ കൂടി പഠിക്കാന്‍ അധികൃതര്‍ തയാറാവണം. വിവിധ ഏജന്‍സികളെ ഉപയോഗിച്ച് സുരക്ഷാപഠനം നടത്തുകയാണ് ആദ്യം അതോറിറ്റി ചെയ്യേണ്ടത്. അതിനായി വിമാനക മ്പനികളുടെ സാങ്കേതിക വിഭാഗം, എ.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഡി.ജി.സി.എ, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സുരക്ഷാപഠനം നടത്തി കരിപ്പൂരിലെ റണ്‍വേ വലിയവിമാനങ്ങള്‍ ഇറങ്ങുന്നതിന് സുരക്ഷിതമാണോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്.
അതോറിറ്റി നിര്‍ദേശിക്കുന്ന പ്രകാരമുള്ള പുതിയ ടെര്‍മിനലിന്‍െറ നിര്‍മാണം, സമാന്തര ടാക്സി വേ, റണ്‍വേ നീളം കൂട്ടല്‍ എന്നിവ പൂര്‍ത്തികരിക്കാന്‍ ഏറ്റവും ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടി വരും. വലിയ വിമാനങ്ങളുടെ സര്‍വിസ് ഇതിനുശേഷമെന്നാണ് അതോറിറ്റിയുടെ തീരുമാനമെങ്കില്‍ കോഴിക്കോട് വിമാനത്താവളത്തിന്‍െറ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന കാര്യത്തില്‍ സംശയവുമില്ല. പ്രത്യേകിച്ചും, എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്ന പശ്ചാത്തലത്തില്‍. റണ്‍വേ വികസനത്തിനും സേഫ്റ്റി ഏരിയക്കും ആവശ്യമായ ഭൂമിമാത്രം ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യ പൂര്‍ണമായി ഉപയോഗപ്പെടുത്തി വികസനം നടപ്പാക്കുകയാണ് ചെയ്യേണ്ടത്. അതിനുവിരുദ്ധമായി ഇത്ര ഏക്കര്‍ ഭൂമി ഏറ്റെടുക്കാതെ വികസനം നടത്തില്ളെന്ന വാശിയാണെങ്കില്‍ അത് ബാധിക്കുന്നത് ഒരുജനത വികാരമായി കണ്ട ഒരു വിമാനത്താവളത്തിന്‍െറ പതനത്തിനായിരിക്കും.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.