ഹൈടെക് എ.ടി.എം കവര്‍ച്ച: മുഖ്യപ്രതിയെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം/മുംബൈ: ഹൈടെക് എ.ടി.എം കവര്‍ച്ച കേസില്‍ പ്രതികളെന്ന് കരുതുന്ന മൂന്നു റുമേനിയക്കാര്‍ വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്നതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറില്‍ മൂന്ന് വിദേശികള്‍ നില്‍ക്കുന്നതായാണ് ചിത്രങ്ങളില്‍നിന്ന് വ്യക്തമായത്. ഇതില്‍ ഗബ്രിയേല്‍ മരിയന്‍ മുംബൈയില്‍ പിടിയിലായി. ബോഗ് ബീന്‍ ഫ്ളോറിന്‍, ക്രിസ്റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്ളോറിന്‍ എന്നിവരാണ് വിദേശത്തേക്ക് കടന്നത്. പിടിയിലായ ഗബ്രിയേല്‍ മരിയനെ ചോദ്യംചെയ്തപ്പോഴാണ് ഇയോണ്‍ സ്ളോറിനെ കുറിച്ച വിവരങ്ങള്‍ ലഭിച്ചത്. കവര്‍ച്ചയില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് തീര്‍ത്തുപറയാനാവില്ളെന്നും ബെഹ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ, തട്ടിപ്പുമായി ബന്ധപ്പെട്ട് നവിമുംബൈയില്‍ അറസ്റ്റിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനെ ബേലാപ്പൂര്‍ മജിസ്ട്രേറ്റ് കോടതി കേരള പൊലീസിന്‍െറ കസ്റ്റഡിയില്‍ വിട്ടു.

തിങ്കളാഴ്ച വരെയാണ് ട്രാന്‍സിറ്റ് കസ്റ്റഡി. പ്രതിയുമായി കേരള പൊലീസിലെ ഒരു വിഭാഗം നാട്ടിലേക്ക് തിരിക്കും. വാഷിയിലെ തുങ്ക ഹോട്ടലില്‍ നിന്നാണ് ഗബ്രിയേലിനെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ കവര്‍ച്ചക്ക് ഉപയോഗിച്ച സാങ്കേതികവിദ്യ, ഉപകരണങ്ങള്‍ എന്നിവയെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ബെഹ്റ പറഞ്ഞു.

വിനോദസഞ്ചാരികള്‍ എന്ന വ്യാജേന തലസ്ഥാനത്തത്തെിയ വിദേശികള്‍ മറ്റ് ജില്ലകളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ കവര്‍ച്ച നടത്തിയോ എന്നും അന്വേഷിക്കും. എ.ടി.എം സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തയക്കുമെന്നും ബെഹ്റ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.