തദ്ദേശ സ്ഥാപനങ്ങളിൽ കേരള കോൺഗ്രസുമായി സഹകരണം തുടരും –​െചന്നിത്തല

തിരുവനന്തപുരം: മുന്നണി വി​െട്ടങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ കേരള കോൺഗ്രസ് എമ്മുമായി ധാരണ തുടരണമെന്നാണ്​ യു.ഡി.എഫ്​ തീരുമാനമെന്ന്​ പ്രതിപക്ഷ നേതാവ്​  രമേശ്​ ചെന്നിത്തല.  കേരള കോൺഗ്രസ്​ എം യു.ഡി.എഫ്​ വിട്ടതിനു ശേഷം ആദ്യമായി ചേർന്ന മുന്നണി യോഗത്തിന്​ ശേഷം ചെയർമാൻ രമേശ്​ ചെന്നിത്തലയാണ്​ ഇക്കാര്യം അറിയിച്ചത്​. തദ്ദേശസ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും സഹകരണം തുടരുമെന്ന്​ കെ.എം മാണി തന്നെ വ്യക്​തമാക്കിയ സാഹചര്യത്തിൽ ഇതിനെ എതിർക്കേണ്ടതില്ലെന്ന്​ ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് വിടാനുള്ള തീരുമാനം കേരള കോൺഗ്രസ് ഒറ്റ​െക്കടുത്തതാണ്. തീരുമാനം കേരള കോൺഗ്രസ് പുനഃപരിശോധിക്കുമെന്നാണു കരുതുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെറ്റിദ്ധാരണയെ തുടർന്നാണ്​ കേരള കോൺഗ്രസ്​ മുന്നണി വിട്ടത്​. അത്​ പരിഹരിക്കാനുള്ള നടപടിയുണ്ടാകും. മുന്നണിയിൽ എല്ലാ പാർട്ടികൾക്കും തുല്യപ്രാധാന്യമാണു നൽകിയിട്ടുള്ളത്​. കോൺഗ്രസ്​ വല്യേട്ടൻ മനോഭാവം കാണിച്ചിട്ടില്ലെന്നും ഏകപക്ഷീയമായി ഒരു കാര്യവും ഘടകക്ഷികളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുന്നണിയുടെ ​െഎക്യം ശക്​തിപ്പെടുത്താനുള്ള കാര്യങ്ങൾ ഇന്നത്തെ യു.ഡി.എഫ്​ യോഗം ചർച്ച ചെയ്​തെന്ന്​ രമേശ്​ ചെന്നിത്തല പറഞ്ഞു.  ഇതി​െൻറ ഭാഗമായി കോൺഗ്രസ്​ എല്ലാ ഘടകകക്ഷികളുമായും ഉഭയകക്ഷി ചർച്ച നടത്തും. ആഗസ്​റ്റ്​ 19 ന്​ മുസ്​ലിം ലീഗുമായും ജെ.ഡി.യുവുമായും ആർ.എസ്​.പി, കേരള കോൺഗ്രസ്​ ജേക്കബ്​, സി.എം.പി എന്നീ കക്ഷികളുമായി  20 നും ചർച്ച നടക്കും. യു.ഡി.എഫ്​ ജില്ലാ ചെയർമാൻമാരുടെയും കൺവീനർമാരുടെയും യോഗം ആഗസ്​റ്റ്​ 19 ന്​ ക​േൻറാൺമെൻറ്​ ഹൗസിൽ നടക്കുമെന്നും ചെന്നിത്തല അറിയിച്ചു.

ഇടതു സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഭാഗപത്രം രജിസ്​ട്രേഷൻ​, വിലക്കയറ്റം എന്നീ വിഷയങ്ങൾ ഉയർത്തിയും ആഗസ്​റ്റ്​ 25ന്​ ജില്ലാ കേന്ദ്രങ്ങളിൽ കൂട്ട ധർണ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.  മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടാത്ത സർക്കാർ നയത്തെയും ചെന്നിത്തല വിമർശിച്ചു. സർക്കാർ തീരുമാനങ്ങൾ ജനങ്ങൾ അറിയേണ്ട എന്ന നിലപാടിലാണ്​ സർക്കാർ മുന്നോട്ട്​ പോകുന്നത്​. ഇതി​െൻറ ഭാഗമാണ്​ ​ൈഹകോടതിയിൽ നൽകിയ സത്യവാങ്​മൂലം. സുതാര്യത ഉറപ്പുവരുത്തുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാറാണിത്. മന്ത്രിസഭാ തീരുമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ വെബ്സൈറ്റിൽ ഇടണമെന്നതും ലംഘിച്ചിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാറി​െൻറ ഭാഗത്തു നിന്ന്​ ഇടപെടൽ ഉണ്ടാകുന്നില്ല. യു.ഡി.എഫ്​ ഭരണ കാലത്ത്​ നഷ്​ടം സഹിച്ച്​ സബ്​സിഡി നൽകിയാണ്​ പൊതുവിപണയിൽ ഇടപെട്ട്​ വിലക്കയറ്റം നിയന്ത്രിച്ചത്​. നന്മ സ്റ്റോറുകൾ പൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.