ആലപ്പുഴ: ജോസ് കെ. മാണി എം.പി കേന്ദ്രമന്ത്രിയാകാന്‍ യോഗ്യനാണെന്ന് ബി.ഡി.ജെ.എസ് ദേശീയ പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. കെ.എം. മാണി ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാണിഗ്രൂപ്പിനെ എന്‍.ഡി.എയുടെ ഭാഗമാക്കുന്നതിനെ ബി.ഡി.ജെ.എസ് സ്വാഗതം ചെയ്യും. ആരോപണം തെളിയിക്കാത്തിടത്തോളം മാണി നിരപരാധിതന്നെയാണ്. മാണി അഴിമതിക്കാരനാണെന്ന് ബി.ഡി.ജെ.എസ് ഒരു ഘട്ടത്തിലും ആരോപിക്കുകയോ സമരം നടത്തുകയോ ചെയ്തിട്ടില്ല.
ബി.ഡി.ജെ.എസിന് കേന്ദ്ര ബോര്‍ഡ്, കോര്‍പറേഷനുകളില്‍ പ്രാതിനിധ്യം നല്‍കുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മൈക്രോ ഫിനാന്‍സ് വിഷയത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയെ കണ്ട് നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍, വെള്ളാപ്പള്ളി നടേശനും മറ്റുമെതിരെ കേസെടുത്ത സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. ഇനി കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത് കോടതിയെയാണ്. കേസില്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമല്ല. 15 കോടിയാണ് വായ്പയെടുത്തത്. ഇതില്‍ 13 കോടിയും തിരിച്ചടച്ചു. ബാക്കി തുക അടച്ചുകൊണ്ടിരിക്കുകയാണ്. എസ്.എന്‍.ഡി.പിയില്‍നിന്ന് പുറത്തായ ചിലരാണ് ആരോപണങ്ങള്‍ക്കു പിന്നില്‍. ഇവര്‍ക്ക് മുന്നണി ഭേദമില്ലാതെ സഹായം ലഭിക്കുന്നുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.