അസ് ലം വധം: നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്:യൂത്ത് ലീഗ് പ്രവര്‍ത്തകൻ മുഹമ്മദ് അസ് ലമിന്‍റെ കൊലപാതകം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകത്തെക്കുറിച്ച് ഫലപ്രദമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കും. പ്രതികളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. പ്രദേശത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികൾ ജില്ലാ അധികൃതർ കൈക്കൊള്ളുമെന്നും പിണറായി പറഞ്ഞു.

ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രതിഷേധം ഭയന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതേ വിട്ട പ്രതി മുഹമ്മദ് അസ് ലമിനെയാണ് ഇന്നലെ ഇന്നോവ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. സ്കൂട്ടറില്‍ സുഹൃത്ത് ഷാഫിക്കൊപ്പം വെള്ളൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപം വൈകീട്ട് 5.30ഓടെയാണ് ആക്രമണം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍  രാത്രി 9.30ഓടെയായിരുന്നു അന്ത്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.