നാദാപുരം കൊലപാതകം: വരമ്പത്തു കൂലി നടപ്പാക്കിയതി​ന്​ തെളിവ്​ – ഉമ്മൻചാണ്ടി

കൊല്ലം: പാടത്തു പണിയെടുത്താല്‍ വരമ്പത്തു കൂലിയെന്ന നേതാവി​െൻറ വാക്കു പ്രവര്‍ത്തകര്‍ നടപ്പാക്കുന്നതി​െൻറ തെളിവാണ്​ നാദാപുരത്ത്​ മുസ്​ലിം യൂത്ത് ലീഗ്​ പ്രവര്‍ത്തകൻ അസ്​ലിമി​െൻറ  കൊലപാതകമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  ഇത്​ കേരളത്തി​െൻറ സമാധാന അന്തരീക്ഷം തകർക്കും. പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ അപ്പീല്‍പോകാതെ നിയമം കൈയിലെടുക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലാ കോൺഗ്രസ്​ കമ്മിറ്റി സംഘടിപ്പിച്ച ഉയിർത്തെഴുന്നേൽപ്​ ക്യാമ്പ്​ ഉദ്​ഘാടനം ചെയ്​തശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.