ചെന്നിത്തലയുടേത് യു.ഡി.എഫിന്‍െറ അഭിപ്രായമാണോ -മന്ത്രി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: മദ്യനയം ഗുണം ചെയ്തില്ളെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് യു.ഡി.എഫിന്‍െറ അഭിപ്രായമാണോയെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഈ നിലപാടുമാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മദ്യനയത്തിനുശേഷം സംസ്ഥാനത്ത് മയക്കുമരുന്ന് ഉപഭോഗം കൂടി. കേരളത്തിനു പുറത്തുനിന്നുള്ള അനധികൃത മദ്യക്കടത്തും വന്‍തോതില്‍ വര്‍ധിച്ചു. ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ക്കു മുന്നില്‍ വിദേശമദ്യം വാങ്ങാനായി നില്‍ക്കുന്നവരുടെ നീണ്ടനിര അപമാനകരമാണ്. പരിഷ്കൃത രാജ്യങ്ങളില്‍ ഷോപ്പിങ് മാളുകളില്‍ മദ്യഷാപ്പുകളുടെ ഒൗട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് അവിടെച്ചെന്ന് വാങ്ങാം.

എന്നാല്‍, മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയമല്ല സര്‍ക്കാറിന്‍േറതെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെയും ഉള്‍പ്പെടുത്തി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിക്കുന്നുണ്ട്. ഇവരുടെ കണക്കെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.