തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിന്. അന്വേഷണം സി.ബി.ഐക്കുവിട്ട് സംസ്ഥാന സര്‍ക്കാറിന്‍െറ വിജ്ഞാപനമിറങ്ങി രണ്ട് മാസമായിട്ടും നടപടി ഉണ്ടായിട്ടില്ളെന്നും സി.ബി.ഐ അന്വേഷണം വേഗത്തിലാക്കണമെന്നും മണികൂടാരം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആവശ്യമുന്നയിച്ച് 21ന് ചാലക്കുടി സൗത് ജങ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. രാവിലെ 10ന് ചാലക്കുടി മേല്‍പാലം പരിസരത്ത് നടക്കുന്ന കൂട്ടായ്മ സംവിധായകന് വിനയന് ഉദ്ഘാടനം ചെയ്യും. ഫോക്ലോര് അക്കാദമി ചെയര്മാന് സി.ജെ. കുട്ടപ്പന് മുഖ്യാതിഥിയായി പങ്കെടുക്കും. ആവശ്യവുമായി കേന്ദ്രസര്‍ക്കാറിനെ സമീപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. സഞ്ജയ് ഇക്ബാല്‍, എം.കെ. വേണുഗോപാല്‍, സജി കുറുപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.