തിരുവനന്തപുരം: പരീക്ഷാകമീഷണര്‍ നടത്തുന്ന വിവിധ ഭാഷാ അധ്യാപക പരിശീലന കോഴ്സുകളായ എല്‍.ടി.ടി.സി/ ഡി.എല്‍.ഇ.ഡി (അറബിക്, ഉറുദു, ഹിന്ദി) എന്നിവ ബി.എഡിന് തുല്യമാക്കിയ 2013ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. ബി.എഡ് അറബി, ഉറുദു, ഹിന്ദി കോഴ്സുകള്‍ക്ക് തുല്യമാക്കിയായിരുന്നു സര്‍ക്കാര്‍ നേരത്തേ ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ സ്കൂളുകളില്‍ ഭാഷാധ്യാപകരായി ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും എല്‍.ടി.ടി.സി/ ഡി.എല്‍.ഇ.ഡി കോഴ്സ് പൂര്‍ത്തിയാക്കിയവരാണ്. ബി.എഡ് യോഗ്യതയില്ലാത്തതിനാല്‍ ഇവരെ ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് പരിഗണിച്ചിരുന്നില്ല. 2013ല്‍ തുല്യതാഉത്തരവ് വന്നതോടെ ഇവര്‍ക്ക് സ്ഥാനക്കയറ്റത്തിന് വഴിതെളിഞ്ഞിരുന്നു. ഉത്തരവ് റദ്ദാക്കിയതോടെ ഇതിനുള്ള സാധ്യത അടഞ്ഞു. ബി.എഡുള്ള ഭാഷാധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് അര്‍ഹതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.