ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ മടക്കം, പകരം ജോലി തുടങ്ങിയ വിഷയങ്ങളില്‍ തുടര്‍നടപടികളെക്കുറിച്ച് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് സൗദി അധികൃതരും പ്രവാസികളുമായി ചര്‍ച്ച നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
സൗദിയിലെ മൂന്നു കമ്പനികളില്‍നിന്ന് പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുകയോ മറ്റേതെങ്കിലും കമ്പനിയില്‍ ജോലിക്ക് കയറുകയോ മാത്രമാണ് വഴി. രണ്ടിനും തയാറല്ലാതെ നഷ്ടപരിഹാരത്തിനും മറ്റും ശ്രമിക്കുന്നവരുണ്ട്. ഇത്തരം വിഷയങ്ങളില്‍ പ്രവാസികളും അവിടത്തെ ഭരണകൂടവുമായി സംഭാഷണം നടത്തി നടപടി വേഗത്തിലാക്കാനാണ് വി.കെ. സിങ് ശ്രമിക്കുന്നതെന്ന് മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ഗള്‍ഫില്‍നിന്ന് മടങ്ങുന്നവരുടെ കാര്യത്തില്‍ കേന്ദ്രം, സംസ്ഥാനങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ളെന്ന ആക്ഷേപം വിദേശകാര്യ മന്ത്രാലയ വക്താവ് തള്ളി.
ഏതു സംസ്ഥാന സര്‍ക്കാറിനും ഏതു സമയത്തും ഇക്കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ചകള്‍ക്ക് അവസരമുണ്ട്. ഒരു ഫോണ്‍ വിളിയുടെ അകലംമാത്രമാണ് ഇക്കാര്യത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞ ശേഷമുള്ള സൗകര്യങ്ങളുടെ കാര്യത്തിലുള്ള അനിശ്ചിതത്വത്തെക്കുറിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വക്താവ്. ഫാ. ടോം ഉഴുന്നാലിലിന്‍െറ മോചന കാര്യത്തില്‍ പുരോഗതിയുണ്ടായിട്ടില്ളെന്നും വികാസ് സ്വരൂപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.