നന്മണ്ട: ഗ്രാമഫോണിന്‍െറ സ്വരമാധുരിയില്‍ ലയിച്ച് 81ാം വയസ്സിലും താനിക്കുഴിയില്‍ ഇ.സി. മുഹമ്മദ്. ഗ്രാമഫോണ്‍ കാലം വിസ്മൃതിയിലായെങ്കിലും ഇന്നും ഗ്രാമഫോണ്‍ ലഹരിയാണ്. ഇദ്ദേഹത്തിന്‍െറ സംസം ഇന്ത്യയുടെ ‘ഹിസ് മാസ്റ്റേഴ്സ് വോയ്സ്’ റിക്കാര്‍ഡ് ശേഖരം ആരെയും അമ്പരിപ്പിക്കും. മലയാളികളുടെ മനസ്സില്‍ ഇടംതേടിയ പഴയ തമിഴ്, മലയാളം സിനിമാഗാനങ്ങളുള്‍പ്പെടെ അപൂര്‍വ ഗാനശേഖരവും പക്കലുണ്ട്. ജീവിതനൗക, കണ്ടംവെച്ച കോട്ട്, നായരുപിടിച്ച പുലിവാല് എന്നീ സിനിമകളിലെ ഗൃഹാതുരത ഉണര്‍ത്തുന്ന വരികള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനംകുളിര്‍ക്കും.
ഗ്രാമപ്രദേശങ്ങളിലെ കല്യാണവീടുകളില്‍ പുതുക്കപ്പാട്ട് പാടാന്‍ ഉമ്മ പാത്തുമ്മ പോകുമ്പോള്‍ മുഹമ്മദും കൂടെ പോകുമായിരുന്നു. അങ്ങനെ മകനിലെ ഗായകനെ പെറ്റമ്മതന്നെ കണ്ടത്തെി. പിതാവ് മമ്മുവും പാട്ടുകാരനായിരുന്നതിനാല്‍ ഗായകനായുള്ള കടന്നുവരവിന് കുടുംബത്തില്‍ ആരും വിലങ്ങുതടിയായില്ല. കല്യാണത്തിനും വീട്ടുതാമസത്തിനും ഗ്രാമഫോണ്‍ സുലഭമായി ഉപയോഗിച്ചിരുന്ന കാലത്താണ് സ്വന്തമായി ഗ്രാമഫോണ്‍ സമ്പാദിക്കണമെന്ന മോഹം മനസ്സിലുദിച്ചത്. ചെറിയ നാണയത്തുട്ടുകള്‍ ശേഖരിച്ചുവെച്ച മണ്‍പാത്രം പൊട്ടിച്ച് മുട്ടാഞ്ചേരിയില്‍പോയി ഗ്രാമഫോണ്‍ വാങ്ങി. 20ാം വയസ്സില്‍ തോന്നിയ കമ്പം ഇന്നും തുടരുന്നു.
ആറ് ഗ്രാമഫോണുകളും ആയിരക്കണക്കിന് റിക്കാര്‍ഡുകളും സ്വന്തമായുണ്ട്. ചെന്നൈ, മലപ്പുറം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ച ഗ്രാമഫോണുകളാണുള്ളത്. ആന്ധ്രയിലെ പുട്ടപര്‍ത്തിയില്‍ പോയി സത്യസായി ബാബയെ കണ്ടപ്പോള്‍ തന്‍െറ പക്കലുള്ള ഗ്രാമഫോണിന്‍െറയും ഹിസ് മാസ്റ്റേഴ്സ് വോയ്സ് റിക്കാര്‍ഡിന്‍െറയും കഥകള്‍ സൂക്ഷ്മതയോടെ ശ്രവിച്ച ബാബ മുഹമ്മദിനോട് ഗ്രാമഫോണ്‍ ആവശ്യപ്പെട്ടുവത്രെ.
മാസങ്ങള്‍ക്കുശേഷം സായിബാബക്ക് ഗ്രാമഫോണുമായി പോയെങ്കിലും അദ്ദേഹം അസുഖബാധിതനായി കിടപ്പിലായതിനാല്‍ കൈമാറാനായില്ല. വീട്ടിലത്തെുന്ന അതിഥികളെയും അയല്‍വാസികളെയും പഴയ ഗാനങ്ങള്‍ കേള്‍പ്പിക്കുന്നതും ഹോബിയാണ്. ഓരോ ക്വിറ്റ് ഇന്ത്യാ ദിനവും ഗാന്ധിജയന്തി ദിനവും കടന്നുവരുമ്പോള്‍ മുഹമ്മദിന്‍െറ മനസ്സ് നീറും. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മഹാത്മജി ചെയ്ത പ്രസംഗത്തിന്‍െറ റിക്കാര്‍ഡ് നിധിപോലെ കാത്തുസൂക്ഷിച്ചതായിരുന്നു. കൊടുവള്ളിയിലെ സുഹൃത്ത് വന്ന് ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഗാന്ധിഭക്തനായ മുഹമ്മദ് ആഗതനോട് വീട്ടില്‍ കൊണ്ടുപോയി കേള്‍ക്കാന്‍ പറഞ്ഞു.
പിന്നീട് ആ ഗ്രാമഫോണ്‍ റിക്കാര്‍ഡ് തിരിച്ചുകിട്ടാതെ പോയത് ഇന്നും കനലായി മുഹമ്മദിന്‍െറ മനസ്സില്‍ എരിയുന്നു. മുഹമ്മദ് റഫി, ത്യാഗരാജ ഭാഗവതര്‍, എം.എസ്. സുബ്ബലക്ഷ്മി, പീര്‍ മുഹമ്മദ്, റംല ബീഗം തുടങ്ങി ഗായകരുടെ റിക്കാര്‍ഡുകള്‍, പഴയകാല മലയാള, തമിഴ് സിനിമാഗാന റിക്കാര്‍ഡുകള്‍, കര്‍ണാട്ടിക് സംഗീതം... ഇവിടെയും അവസാനിക്കുന്നില്ല. റമദാന്‍ ദിനത്തില്‍, നക്ഷത്രങ്ങളും കേക്കും കരോളുമൊക്കെയായി ക്രിസ്മസ് ദിനത്തില്‍, ദേശീയ ഉത്സവമായ ഓണനാളിലൊക്കെ താനിക്കുഴി വീട്ടില്‍ മുഹമ്മദിന്‍െറ ഗ്രാമഫോണ്‍ റിക്കാര്‍ഡില്‍നിന്ന് ഒഴുകിയത്തെുന്ന ഗാനങ്ങള്‍ ആരെയും പുളകിതരാക്കും. പണംപയറ്റിനും കല്യാണത്തിനുമായി ഗ്രാമഫോണ്‍ വേണമെന്ന ആവശ്യവുമായി നിരവധി പേരാണ് ഇദ്ദേഹത്തിന്‍െറ വീട്ടില്‍ എത്തുന്നത്. പാട്ടിലെ ട്രെന്‍ഡുകള്‍ ഇടക്ക് മാറിമാറിവരും. ഇപ്പോള്‍ വീണ്ടും മലയാളിത്തം തുളുമ്പുന്ന പാട്ടുകള്‍ കേള്‍ക്കാനിടവരുന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ഇ.സി. മുഹമ്മദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.