സര്‍ക്കാറിനെതിരെ ശക്തമായ സമരത്തിന് യു.ഡി.എഫ്

തിരുവനന്തപുരം: ജില്ലാ യു.ഡി.എഫ് കമ്മിറ്റികള്‍ പുന$സംഘടിപ്പിക്കാനും സര്‍ക്കാറിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനും മുന്നണി തീരുമാനം. ഏകോപനസമിതിയംഗങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാതല  യു.ഡി.എഫ് ഭാരവാഹികളുടെ സംയുക്തയോഗമാണ് ഈ തീരുമാനമെടുത്തത്. ജനങ്ങള്‍ക്ക് ഒന്നുംചെയ്യാനാവില്ളെന്ന ധാര്‍ഷ്ട്യത്തോടെയാണ്  സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ പ്രതിപക്ഷസമരത്തിന്‍െറ രൂപവും ഭാവവും മാറ്റേണ്ടി വരുമെന്ന് യോഗ ശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നിര്‍ജീവമായ ജില്ലാ, നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റികള്‍ പുന$സംഘടിപ്പിക്കും. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഈമാസം 30നകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്-എം പോയതോടെ എറണാകുളം,കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒഴിവുണ്ടായ യു.ഡി.എഫ് പദവികളുടെ പങ്കിടല്‍ അടുത്ത മുന്നണിയോഗത്തില്‍ തീരുമാനിക്കും.

വിലക്കയറ്റവും ക്രമസമാധാനപാലനത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടി 30ന് കലക്ടറേറ്റുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. തിരുവനന്തപുരം ഒഴികെ ജില്ലകളിലാണ് സമരം. അതിനുശേഷവും സര്‍ക്കാര്‍ നിലപാട് തിരുത്തുന്നില്ളെങ്കില്‍ സമരരീതി മാറ്റുന്നതിനെക്കുറിച്ച്  ആലോചിക്കും. കലക്ടറേറ്റ് ധര്‍ണക്ക് മുന്നോടിയായി 22ന് ജില്ലകളില്‍ യു.ഡി.എഫ് കമ്മിറ്റികള്‍ ചേരും. നിത്യോപയോഗസാധനങ്ങളുടെ വിലനിയന്ത്രിക്കാന്‍ സാധിക്കുന്നില്ളെന്ന് മാത്രമല്ല ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുകയുമാണ്. ക്രമസമാധാനരംഗത്തും സ്ഥിതി ദയനീയമാണ്. പൊലീസുകാര്‍ക്കെതിരെ നടക്കുന്ന ക്രൂരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചവറയില്‍ എസ്.എഫ്.ഐക്കാര്‍ നടത്തിയ മര്‍ദനം.  ഭരിക്കുന്നത് മന്ത്രിമാരല്ല, ഉദ്യോഗസ്ഥരാണ്. നയപരിപാടികളില്‍ മന്ത്രിമാര്‍ക്ക് ഒരു കാര്യവുമില്ലാത്ത അവസ്ഥയാണ്. മദ്യനയത്തിന്‍െറ കാര്യത്തില്‍ ഇടതുനേതാക്കള്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായങ്ങളാണ്. സര്‍ക്കാറിന്‍െറ മദ്യനയം ഇതേവരെ വ്യക്തവുമല്ല. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നാദാപുരത്ത് പ്രതിപക്ഷനേതാവ് ഈമാസം 26ന് സന്ദര്‍ശനം നടത്തുമെന്നും കണ്‍വീനര്‍ അറിയിച്ചു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.