കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ പ്രതി ഒളിവില്‍ പോകാനിടയുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍ കുമാര്‍ ജാമ്യം നിരസിച്ചത്. ഏപ്രില്‍ 28നാണ് പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍ ജിഷയെ ക്രൂരപീഡനത്തത്തെുടര്‍ന്ന് കൊലചെയ്യപ്പെട്ടനിലയില്‍ കണ്ടത്തെിയത്. തിരിച്ചറിയല്‍ പരേഡില്‍നിന്നും ശാസ്ത്രീയ തെളിവുകളില്‍നിന്നും കൃത്യം നടത്തിയത് അമീറുല്‍ ഇസ്ലാമാണെന്ന് കണ്ടത്തെിയിട്ടുണ്ട്.
കേസ് ഡയറി പരിശോധിക്കുമ്പോള്‍ മൃഗീയമായാണ് കൊലനടത്തിയതെന്ന് വ്യക്തമാണ്. വെള്ളത്തിന് അഭ്യര്‍ഥിച്ചപ്പോള്‍ ജിഷയുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തതായും കേസ് ഡയറിയിലുണ്ട്. കൃത്യത്തിനുശേഷം പ്രതി അസമിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൂടുതല്‍ സുരക്ഷിതമായ ഇടമെന്നനിലയില്‍ തമിഴ്നാട്ടിലെ കാഞ്ചിപുരത്തേക്ക് കടന്നു. സംഭവം നടന്ന് നാളുകള്‍ക്കുശേഷം ജൂണ്‍ 16നാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ ഇനിയും ഒളിവില്‍ പോകാനുള്ള സാധ്യത കൂടുതലാണെന്ന് ജാമ്യം നിരസിച്ച് കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്.
ഇത് തുടരന്വേഷണത്തെ ബാധിക്കും. അസം സ്വദേശിയായ പ്രതി കേരളത്തില്‍ സ്ഥിരജോലി ഇല്ലാത്തയാളാണ്. ജാമ്യത്തില്‍ വിട്ടയച്ചാല്‍ വിചാരണഘട്ടത്തില്‍ പ്രതിയെ ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും കോടതി വിലയിരുത്തി. അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം നല്‍കിയിട്ടില്ളെന്നും ശാസ്ത്രീയ പരിശോധനയും കസ്റ്റഡിയിലെ ചോദ്യംചെയ്യലുമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായതിനാലും ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കേണ്ട സാഹചര്യമില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് അമീര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.