കോഴിക്കോട്: മരുന്നുകുറിപ്പടികളില്‍ വലിയക്ഷരത്തില്‍ സ്പഷ്ടമായി മരുന്നുകളുടെ രാസനാമം (ജനറിക് നാമം) എഴുതണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍െറയും സംസ്ഥാന മനുഷ്യാവകാശ കമീഷന്‍െറയും ഉത്തരവുകള്‍ ഡോക്ടര്‍മാര്‍ക്ക് പുല്ലുവില.2002ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ നിയന്ത്രണ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ട് 2014 ഡിസംബറില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഭൂരിഭാഗം ഡോക്ടര്‍മാരും പരസ്യമായി ലംഘിക്കുന്നത്.മരുന്നുകളുടെ രാസനാമം ഉള്‍ക്കൊള്ളുന്ന ശാസ്ത്രീയ സംജ്ഞയാണ് ജനറിക് നാമം. ഈ ഫോര്‍മുലയില്‍ സ്വകാര്യ മരുന്നുകമ്പനികള്‍ മരുന്നു നിര്‍മിച്ച് വിവിധ ബ്രാന്‍ഡുകളില്‍ പല വിലകളിലായാണ് വിപണിയിലത്തെിക്കുന്നത്. പല പേരുകളില്‍ ഒരേ മരുന്നുമായി കമ്പനികളുടെ തള്ളിക്കയറ്റം ഒഴിവാക്കാനും പാരിതോഷികങ്ങളും മറ്റുമായി ഡോക്ടര്‍മാരെ സ്വാധീനിച്ച് നടത്തുന്ന അനധികൃത വ്യാപാരം ഇല്ലാതാക്കാനും വേണ്ടിയാണ് ബ്രാന്‍ഡ് നാമത്തിനുപകരം ജനറിക് നാമം ഉപയോഗിക്കണമെന്ന ഉത്തരവ് നല്‍കിയത്. തലവേദനയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് സാധാരണയായി നല്‍കാറുള്ള പാരസിറ്റമോള്‍ എന്ന ജനറിക് നാമത്തിലുള്ള ഗുളികയുടെ പേരെഴുതുന്നതിനുപകരം വാമോള്‍, മെഡമോള്‍, ഡോളോ, കാല്‍പോള്‍ തുടങ്ങിയ ബ്രാന്‍ഡ് നാമങ്ങളാണ് മിക്ക ഡോക്ടര്‍മാരും ഇപ്പോഴും എഴുതുന്നത്.
എന്നാല്‍, ജനറിക് നാമം എഴുതുന്നതുമാത്രം മരുന്നുകൊള്ളക്ക് പരിഹാരമാവില്ളെന്ന് ഫാര്‍മസിസ്റ്റ് കേരള ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറയുന്നു.
യഥാര്‍ഥത്തില്‍ ബ്രാന്‍ഡഡ് ഒൗഷധങ്ങളേക്കാള്‍ വിലക്കുറവുള്ള ജനറിക് മരുന്നുകള്‍ക്ക് കമ്പനി മരുന്നുകളുടെ അതേ വിലയാണ് നിലവില്‍ ഈടാക്കുന്നത്. ജനറിക് മരുന്നുകളുടെ വില നിയന്ത്രിക്കാതെ കുറിപ്പടിയില്‍ ജനറിക് നാമം എഴുതണമെന്ന് മാത്രം നിര്‍ബന്ധിക്കുന്നത് പ്രായോഗികമല്ളെന്നാണ് ഫാര്‍മസിസ്റ്റുകളുടെ വാദം.
ജെനറിക് കമ്പനിയുടെ പാരസിറ്റമോളിന് (പാരസിപ് 650) മരുന്ന് കടക്കാര്‍ നല്‍കേണ്ടി വരുന്ന വില 7 രൂപ 80 പൈസയാണ്.
ഇത് വില്‍ക്കുന്നത് 18.00 രൂപക്കാണ്. 250 മുതല്‍ 400 ശതമാനം വരെ ലാഭമാണ് ഈ മരുന്നു വില്‍ക്കുന്നതിലൂടെ ലഭിക്കുന്നത്.
എന്നാല്‍, ഇതേ മരുന്ന് അറിയപ്പെടുന്ന കമ്പനിയുടേത് (മെടോമോള്‍ 650) കച്ചവടക്കാരന് കിട്ടുന്നത് 15 രൂപ 94 പൈസക്കും വില്‍ക്കുന്നത് 19 രൂപ 50 പൈസക്കുമാണ്. ലാഭം കിട്ടുന്നത് 17 മുതല്‍ 34 ശതമാനം വരെ മാത്രം. ഇത്തരത്തില്‍ രോഗിക്ക് സാമ്പത്തികമായ ഒരു പ്രയോജനവുമില്ലാതെ മരുന്നുവ്യാപാരികള്‍ക്കും ആശുപത്രിക്കും വന്‍ലാഭം നേടിയെടുക്കാന്‍ മാത്രമേ നിലവിലെ വ്യവസ്ഥ സഹായിക്കുന്നുള്ളൂവത്രേ. മരുന്നുകുറിപ്പടിയില്‍ ആരോഗ്യ മന്ത്രാലയത്തിന്‍െറ നിയമപ്രകാരം ജനറിക് നാമം വ്യക്തമായി എഴുതുന്നത് ഫലപ്രദമാകണമെങ്കില്‍ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും വിലനിയന്ത്രണത്തില്‍ ഏകോപനം കൊണ്ടുവരുകയും വേണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.