തിരുവനന്തപുരം: എല്‍.ഡി.എഫിന്‍െറ ബോര്‍ഡ്, കോര്‍പറേഷനുകള്‍ പങ്കുവെക്കല്‍ സംബന്ധിച്ച് ഈ മാസവസാനത്തോടെ അന്തിമ ധാരണയിലത്തെും. മുഖ്യകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഇക്കാര്യത്തില്‍ ഏകദേശ തീരുമാനത്തിലത്തെിയിട്ടുണ്ട്. മറ്റു കക്ഷികളും പുറത്തുനിന്ന് പിന്തുണച്ചവര്‍ക്കും നല്‍കേണ്ടവയെക്കുറിച്ചാണ് ഇനി ധാരണയിലെത്തേണ്ടത്. ഇതിന് എല്‍.ഡി.എഫ് സംസ്ഥാന സമിതി ചേരാനിടയില്ല. പകരം അനൗദ്യോഗിക ചര്‍ച്ചയായിരിക്കും നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തുനിന്ന് പിന്തുണച്ച കക്ഷികളോട് നീതിപുലര്‍ത്തണമെന്ന നിലപാടാണ് എല്‍.ഡി.എഫ് നേതൃത്വത്തിനുള്ളത്. ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി), ആര്‍.എസ്.പി (എല്‍) തുടങ്ങിയ പാര്‍ട്ടികള്‍ക്കാണ് പ്രാതിനിധ്യം ലഭിക്കുക.
ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായതോടെ ബോര്‍ഡ്, കോര്‍പറേഷനുകളിലെ നിയമനം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ സി.പി.എമ്മിലും സി.പി.ഐയിലും ആരംഭിക്കുകയാണ്.
ഇത് മുഖ്യഅജണ്ടയായി സെപ്റ്റംബര്‍ 23 ന് സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതിയും 24 നും 25 നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. കേരള കോണ്‍ഗ്രസ് (എം)നോടുള്ള സഹകരണം സംബന്ധിച്ച സി.പി.എം മൃദുസമീപനത്തെ ചൊല്ലി പ്രസ്താവനാ യുദ്ധം നടന്നെങ്കിലും ഇരുകക്ഷിയുടെയും യോഗങ്ങളില്‍ അത് ചര്‍ച്ചയായേക്കില്ല.
സി.പി.ഐക്ക് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ആദ്യം 18 ബോര്‍ഡ്, കോര്‍പറേഷനുകളാണ് ഉണ്ടായിരുന്നത്.
ഇതില്‍നിന്ന് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ആര്‍.എസ്.പിക്ക് നല്‍കി. പിന്നീട് സിഡ്കോയും കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡും ലഭിച്ചതോടെ എണ്ണം 19 ആയി. മന്ത്രിമാരെ തെരഞ്ഞെടുത്ത പാത പിന്നിട്ട് ഇവിടെയും സി.പി.ഐ പുതുമുഖങ്ങളെ തേടുമോ എന്നാണ് അറിയേണ്ടത്.ആഗസ്റ്റില്‍തന്നെ ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന നിലപാടാണ് സി.പി.എമ്മിന്‍േറത്. ഇതിനു പുറമേ, ഭരണപരിഷ്കരണ കമീഷന്‍ ചെയര്‍മാനായി വി.എസ്. അച്യുതാനന്ദന്‍ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യവുമുണ്ട്. സംഘടനാപരമായി സംസ്ഥാനത്ത് അര്‍ഹമായ പ്രാതിനിധ്യമാണ് അദ്ദേഹത്തിന്‍െറ ആവശ്യം. സര്‍ക്കാറിന് പുറത്ത് മാന്യമായ പദവി വി.എസിന് നല്‍കണമെന്ന കേന്ദ്ര നേതൃത്വത്തിന്‍െറ നിര്‍ദേശം സര്‍ക്കാറും പാര്‍ട്ടിയും പൂര്‍ത്തീകരിച്ചതിനാല്‍ തല്‍ക്കാലം മറ്റു ചര്‍ച്ചകള്‍ക്ക് സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.