ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; വ്യാഴാഴ്ച മാത്രം എത്തിയത് 88,751തീർഥാടകർ

ശബരിമല: മണ്ഡലകാല ദർശനത്തിനായി ശബരിമലയിലേക്ക് ഭക്തജന പ്രവാഹം. ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. മണ്ഡല കാലത്തിനായി നട തുറന്നതിന് ശേഷം ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് വ്യാഴാഴ്ചയായിരുന്നു. 88,751 പേരാണ് ഇന്നലെ മാത്രം ദർശനം നടത്തിയത്. സ്പോട് ബുക്കിങ്ങിലും വൻ വർധനയാണ് ഉണ്ടാകുന്നത്. ഇന്നലെ 15,514 പേരാണ് സ്പോട് ബുക്കിങ്ങിലൂടെ എത്തിയത്.

പുൽമേട് വഴി ഇന്നലെ 768 പേർ ദർശനത്തിനെത്തി. മണ്ഡലകാലത്തിനായി നടന്ന തുറന്ന ശേഷം ആകെ 10,02,196 തീർത്ഥാടകർ ദർശനം നടത്തി. പുല്ലുമേട് പാത വഴി 7,705 പേരെത്തി. 10,02,196 പേർ സ്പോട് ബുക്കിങ്ങിലൂടെയാണ് എത്തിയത്. തീർഥാടകത്തിരക്ക് ഇന്നും തുടരുകയാണ്. രാവിലെ 8 മണി വരെ 28,727 പേർ പമ്പയിൽനിന്നും മലകയറി. ഇതിൽ 5,965 പേർ സ്പോട് ബുക്കിങ്ങിലൂടെയാണ് എത്തിയത്.

Tags:    
News Summary - 88751 pilgrims visited Sabarimala on Thursday alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.