തിരുവനന്തപുരം : ലാന്‍ഡിങ് ഗിയറുകള്‍ക്ക് സാങ്കേതിക തകരാര്‍ സംഭവിച്ചെന്ന സംശയത്തെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനത്തിന് അടിയന്തരലാന്‍ഡിങ്. ഞായറാഴ്ച രാത്രി മുംബൈയില്‍നിന്ന് തിരുവനന്തപുരത്തത്തെിയ എ.ഐ 667 വിമാനമാണ് നേരിയ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയത്. പൈലറ്റിന്‍െറ ആവശ്യപ്രകാരം വിമാനത്താവളത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍, വിമാനം സാധാരണനിലയില്‍ ഇറക്കാന്‍ കഴിഞ്ഞതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. ദുബൈ വിമാനത്താവള ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ വന്‍സന്നാഹങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. അതേസമയം, ലാന്‍ഡിങ്ങുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്ക യാത്രക്കാരെ പരിഭ്രാന്തരാക്കി. അടിയന്തരലാന്‍ഡിങ്ങിനായി വിമാനം റണ്‍വേയിലിറക്കിയെങ്കിലും ഇറങ്ങാനാവാതെ പറന്നുയര്‍ന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിന് ഇറങ്ങാന്‍ കഴിയുന്നില്ളെന്ന കാര്യം യാത്രക്കാരെ പൈലറ്റ് അറിയിച്ചിരുന്നില്ലത്രെ. റണ്‍വേയില്‍ ഇറങ്ങാതെ വിമാനം വീണ്ടും ഉയരുകയാണെന്ന് തങ്ങള്‍ക്ക് തോന്നിയെന്നും യാത്രക്കാര്‍ പറഞ്ഞു.
വൈകീട്ട് ആറിനാണ് വിമാനം മുംബൈയില്‍നിന്ന് പുറപ്പെട്ടത്. 7.50 ഓടെ ഇറങ്ങേണ്ട വിമാനം റണ്‍വേയില്‍ എത്തിയെങ്കിലും കഴിയാത്തതിനെ തുടര്‍ന്ന് ഒരുവട്ടം കൂടി പറന്നതിനുശേഷം 8.10 ഓടെയാണ് തിരിച്ചിറങ്ങിയതെന്ന് യാത്രക്കാരില്‍ ചിലര്‍ പറയുന്നു. 161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാറുകള്‍ ഒന്നുംതന്നെയില്ളെന്ന് ഉറപ്പുവരുത്തിയശേഷം വിമാനം 8.50 ഓടെ തിരികെ മുംബൈയിലേക്ക് പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.