തിരുവനന്തപുരം: സാധാരണക്കാരായ വിദ്യാർഥികളുടെ മെഡിക്കൽ, ഡൻറൽ പ്രവേശം അട്ടിമറിക്കാൻ ഫീസ് ഏകീകരണം കാരണമാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലു ലക്ഷം രൂപയാണ് ബി.ഡി.എസിന് വാർഷിക ഫീസ്. 80 ലക്ഷം രൂപയില്ലാതെ എം.ബി.ബി.എസും 20 ലക്ഷം രൂപയില്ലാതെ ബി.ഡി.എസും കിട്ടില്ലെന്ന സാഹചര്യം േകരളത്തിലുണ്ടായിരിക്കുകയാണ്. കുട്ടികൾക്ക് മിതമായ ഫീസിൽ പഠിക്കാനുള്ള സാഹചര്യം സർക്കാർ അട്ടിമറിക്കുകയാെണന്നും ചെന്നിത്തല ആരോപിച്ചു.
സ്വാശ്രയ പ്രവേശത്തിൽ ചർച്ചയും സമവായവും ഉണ്ടാക്കേണ്ടത് സർക്കാറിെൻറ ചുമതലയാണെന്ന് ചെന്നിത്തല പറഞ്ഞു. ഫീസ് സർക്കാർ നിശ്ചയിച്ച ശേഷം ചർച്ചക്കില്ലെന്ന നിലപാടാണ് മാനേജ്മെൻറുകൾ സ്വീകരിച്ചിരിക്കുന്നത്. മെഡിക്കൽ ഡൻറൽ കോഴ്സുകളിൽ നേരത്തെയുണ്ടായിരുന്ന ഫീസിൽ കുട്ടികൾക്ക് പഠിക്കാൻ സാഹചര്യമൊരുക്കണം. സർക്കാർ സീറ്റിൽ 25000 രൂപയും മാനേജ്മെൻറ് സീറ്റിൽ 1,85,000 രൂപയുമാണ് കഴിഞ്ഞ സർക്കാർ ഫീസ് നിശ്ചയിച്ചിരുന്നത്. മാനേജ്മെൻറ് സീറ്റിൽ ഫീസ് നാലു ലക്ഷമാക്കണമെന്ന് മാനേജ്െമൻറുകൾ ആവശ്യപ്പെട്ടിരുന്നതാണ്. ഫീസ് വർധിപ്പിച്ചാൽ കരാറിൽ ഒപ്പിടാമെന്ന് വിട്ടുനിന്ന മാനേജുമെൻറുകളും പറഞ്ഞിരുന്നു. എന്നാൽ ഫീസ് വർധിപ്പിച്ച് മെഡിക്കൽ പ്രവേശം അസാധ്യമാക്കില്ലെന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.