തിരുവനന്തപുരം: നിലവിലെ മദ്യനയത്തില്‍ ടൂറിസം കേന്ദ്രങ്ങള്‍ക്കെങ്കിലും ഇളവ് അനുവദിക്കണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. മേഖലയിലെ പോരായ്മകളെ സംബന്ധിച്ച് വകുപ്പ് നടത്തിയ പഠനത്തില്‍ നിലവിലെ മദ്യനയവും കാരണമാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇതു കാരണം നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളും മറ്റും കേരളത്തിന് നഷ്ടപ്പെടുന്നു. ഭക്ഷണശീലത്തിന്‍െറ ഭാഗമായി വിദേശികള്‍ മദ്യപിക്കുന്നത് തടയാനാവില്ല. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. മദ്യനയം ചര്‍ച്ച ചെയ്യുമ്പോള്‍ തന്‍െറ അഭിപ്രായം വ്യക്തമാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാലിന്യപ്രശ്നം, യാത്രാസൗകര്യ പ്രശ്നം, സമീപ രാജ്യങ്ങള്‍ക്കുള്ള ശ്രദ്ധ പോലെ നമുക്കില്ലാത്തത്, മാര്‍ക്കറ്റിങ് ഇടപെടലിലെ കുറവ് എന്നിവയും പോരായ്മകളാണ് -അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് അടുത്തമാസം 12 മുതല്‍ 18വരെ തീയതികളിലായി ഓണം-ടൂറിസം വാരാഘോഷം സംഘടിപ്പിക്കും. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത്തവണ സമാപന ഘോഷയാത്ര ഉണ്ടാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.