കൊച്ചി: സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് തൃപ്പൂണിത്തുറ എം.എല്‍.എ എം.സ്വരാജ്. ഗ്രൂപ്പിസത്തെ കുറിച്ച് താന്‍ പരാതിപ്പെട്ടിരുന്നുവെന്ന രാജുവിന്‍റെ പ്രസ്താവന വായിച്ചുവെന്നും സി.പി.ഐ വിട്ട് വന്നതിന്‍റെ വിഭ്രാന്തികൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നതെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ജീവിതത്തില്‍ ഇന്നുവരെ സി.പി.ഐയുടെ ഒരു ഓഫീസിലും താന്‍ കടന്നു ചെന്നിട്ടില്ല. പോകേണ്ട ആവശ്യം വന്നിട്ടില്ല. പി.രാജുവിനെ പരിചയപ്പെടുന്നത് തന്നെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ ഘട്ടത്തിലും ഒരു ഘടക കക്ഷിയുടേയും ഓഫീസിലത്തെിയിട്ടില്ല. സി.പി.എമ്മിനെ കുറിച്ചു പരാതികളുമായി സി.പി.ഐ ഓഫീസില്‍ കയറിചെന്ന് പറയാന്‍ കാണിച്ച രാജുവിന്‍റെ തൊലിക്കട്ടിക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വരാജ് പരിഹസിച്ചു.
ഇങ്ങനെ പച്ചക്കള്ളം പറയാന്‍ മടിയില്ലാത്ത ആളുകളാണ് എറണാകുളത്തെ സി.പി.ഐയെ നയിക്കുന്നതെങ്കില്‍ ദേശീയ ജനാധിപത്യ വിപ്ളവം എറണാകുളം ജില്ലയില്‍ ഉടന്‍ നടക്കുമെന്നും സ്വരാജ് തുറന്നടിച്ചു.
സി.പി.എം വിട്ടവര്‍ക്ക് സി.പി.ഐ അംഗത്വം നല്‍കിയതോടെയാണ് എറണാകുളം ജില്ലയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ വാക്ക് പോര് തുടങ്ങിയത്. നേരത്തെ പി.രാജുവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവും ഏറ്റമുട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.