തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് നിയമസഹായം നല്‍കും -ചിറ്റിലപ്പിള്ളി

കൊച്ചി: ജനങ്ങള്‍ക്ക് ഭീഷണിയായ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്ന നടപടികള്‍ക്ക് പിന്തുണയും സഹകരണവും നേതൃത്വവും നല്‍കുമെന്ന് പ്രമുഖ വ്യവസായിയും തെരുവുനായ് വിരുദ്ധ പ്രസ്ഥാനമായ സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്‍റിന്‍െറ ചെയര്‍മാനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. തെരുവുനായ്ക്കളെ കൊന്നതിന്‍െറപേരില്‍ കേസില്‍പെടുന്നവര്‍ക്ക് നിയമസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പേവിഷബാധയുണ്ടാകാന്‍ നായയുടെ കടിയേല്‍ക്കണ്ടതില്ളെന്നും അല്ലാതെ പകരാന്‍ നിരവധി സാധ്യതയുള്ളതിനാല്‍ തെരുവുനായ്ക്കള്‍ അപകടകാരികളാണെന്നും ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറവും പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. നായ്ക്കളെ വന്ധ്യംകരിക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല. വന്ധ്യംകരിക്കപ്പെട്ട നായ്ക്കള്‍ കൂടുതല്‍ അക്രമകാരികളായി മാറുന്നത് ശ്രദ്ധയില്‍പെട്ടിട്ടുമുണ്ട്. ഒന്നരപ്പതിറ്റാണ്ടായി വന്ധ്യംകരണമെന്ന പദ്ധതിയുമായി സര്‍ക്കാര്‍ നടക്കുന്നു. എന്നിട്ടും നായ്ക്കളുടെ എണ്ണം പെരുകുകയല്ലാതെ കുറയുന്നില്ല. അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ളെങ്കില്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കേണ്ടിവരും. അപകടകാരികളായ തെരവുനായ്ക്കളെ കുത്തിവെച്ച് കൊല്ലാമെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ സന്തോഷമുണ്ട്. ഇത് നടപ്പാക്കാന്‍ ഒരു പാവം സ്ത്രീയുടെ ജീവന്‍ നഷ്ടമാകുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. എത്രയും പെട്ടെന്ന് ഇതുസംബന്ധിച്ച ഉത്തരവ്  ഇറക്കണം. നായ്ക്കളെ കൊല്ലുന്നതിനെതിരെ ചിലര്‍ രംഗത്തുവരുന്നതിന്ുപിന്നില്‍ ദുരൂഹതയുണ്ട്. ഒൗഷധമാഫിയയുടെ ഇടപെടലാണ് സംശയിക്കുന്നത്. മനുഷ്യജീവന് അപകടകമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാമെന്ന് നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. നായ്ക്കളെ  കൊല്ലുന്ന ഒരാള്‍ ആദ്യവട്ടം പൊലീസ് സ്റ്റേഷനില്‍ പോയി ജാമ്യമെടുക്കുകയും കോടതിയില്‍ 50 രൂപ  പിഴ അടക്കുകയും ചെയ്താല്‍ മതിയെന്നാണ് മനസ്സിലാക്കുന്നത്. കേരളത്തില്‍ നിലവില്‍ 2.75 ലക്ഷം തെരുവുനായ്ക്കളാണുള്ളത്. ഇത്രയും പേര്‍ സന്നദ്ധരായാല്‍ തീരുന്ന പ്രശ്നമെയുള്ളൂ.  ഇതിനായി ഒന്നേകാല്‍ കോടി രൂപ പിഴ അടക്കേണ്ടിവരുമെന്നും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്‍റ് ഭാരവാഹികളായ ഡോ. ജോര്‍ജ് സ്ളീബ, ജോസ് മാവേലി എന്നിവരും സംബന്ധിച്ചു. ആറുവര്‍ഷം മുമ്പ് തെരുവുനായ്യുടെ കടിയേറ്റ് ഒരു കണ്ണിന്‍െറ കാഴ്ച നഷ്ടമായ ചെറായി സ്വദേശിനായ ഏഴാം ക്ളാസ് വിദ്യാര്‍ഥിനി പത്മപ്രിയയും പിതാവ് സുധീറും അനുഭവങ്ങള്‍ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.