സോളാര്‍: സര്‍ക്കാറിന് നഷ്ടമുണ്ടായില്ലെന്ന് ഉമ്മന്‍ ചാണ്ടി വിശദീകരിച്ചിരുന്നു –തങ്കച്ചന്‍

കൊച്ചി: സോളാര്‍ തട്ടിപ്പില്‍ സര്‍ക്കാറിന് ഒരു രൂപപോലും നഷ്ടമായില്ളെന്നും എല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും മറ്റ് കോണ്‍ഗ്രസ് മന്ത്രിമാരും വിശദീകരിച്ചിരുന്നതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. വെള്ളിയാഴ്ച സോളാര്‍ കമീഷനില്‍ ഹാജരായ അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനത്തിന്‍െറ ഭാഗമായി രൂപവത്കരിച്ച ഉന്നതാധികാര സമിതിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യം വിശദീകരിച്ചത്്. ഇതോടൊപ്പം ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള അവരുടെ നിര്‍ദേശം സമിതി അംഗീകരിക്കുകയായിരുന്നെന്ന് പി.പി. തങ്കച്ചന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.