തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പാഠപുസ്തക വിതരണവും താളംതെറ്റി. പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഉത്തരവ് നല്‍കിയതിലുണ്ടായ കാലതാമസമാണ് ഇതിന് കാരണം.
അച്ചടിച്ച ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ വിതരണംചെയ്യാതെ കെട്ടിക്കിടക്കുകയാണ്. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഏജന്‍സിയായ സി-ആപ്റ്റിനെയാണ് ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഏല്‍പിച്ചിരുന്നത്.
പ്ളസ് ടു പുസ്തകങ്ങള്‍ സി-ആപ്റ്റ് സ്വന്തമായി അച്ചടിച്ചു. പ്ളസ് വണ്‍ പുസ്തകങ്ങള്‍കൂടി അച്ചടിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ടെന്‍ഡര്‍ വിളിച്ച് സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കാനായിരുന്നു സി-ആപ്റ്റിന്‍െറ നീക്കം. ടെന്‍ഡര്‍ പരാജയപ്പെട്ടതോടെ അച്ചടി കെ.ബി.പി.എസിനെ ഏല്‍പിച്ചു. പക്ഷേ, അച്ചടിക്കാനുള്ള ഉത്തരവ് നല്‍കുന്നത് വൈകി.
മാര്‍ച്ചില്‍ നല്‍കേണ്ട ഉത്തരവ് മേയിലാണ് നല്‍കിയത്. ഇന്‍റന്‍റ് നല്‍കുന്നതില്‍ സ്കൂളുകള്‍ കാലതാമസംവരുത്തിയതാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് സി-ആപ്റ്റ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
നാല് ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനായിരുന്നു കെ.ബി.പി.എസിന് നല്‍കിയ നിര്‍ദേശം. അച്ചടി പൂര്‍ത്തിയാക്കിയെങ്കിലും പുസ്തകങ്ങള്‍ ഇതുവരെയും വിതരണംചെയ്തിട്ടില്ല. കുറച്ച് വിതരണം ചെയ്തതൊഴിച്ചാല്‍ ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ഇപ്പോഴും കെ.ബി.പി.എസില്‍ കെട്ടിക്കിടക്കുകയാണ്. സി-ആപ്റ്റാണ് ഇത് വിതരണംചെയ്യേണ്ടത്. പാദവാര്‍ഷിക പരീക്ഷ ആരംഭിക്കാനിരിക്കെയാണ് പുസ്തകമില്ലാതെ പഠിക്കേണ്ട അവസ്ഥയുള്ളത്.
സ്കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടിയിലും വിതരണത്തിലും വീഴ്ചസംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.