തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണെൻറ ക്ഷണം നിരസിച്ചതുകൊണ്ടാണോ കെ.എം.മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ എസ്.പി സുകേശെൻറ ഹരജിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് യു.ഡി.എഫ് വിട്ടതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണത്തിന് തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, മാണി ഇത് തള്ളി. അതിനുശേഷമാണ് സുകേശൻ ഹരജിയുമായി കോടതിയെ സമീപിക്കുന്നത്. ഇക്കാര്യവും ഈ സാഹചര്യത്തിൽ കാണാതിരിക്കരുതെന്നും സുധീരൻ പറഞ്ഞു.
ബാർ കോഴക്കേസിൽ അന്വേഷണം നടത്തിയ വിജിലൻസ് എസ്.പി ആർ.സുകേശെൻറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് സുധീരൻ പറഞ്ഞു. കേസിൽ പലതവണ തിരിച്ചും മറിച്ചും അഭിപ്രായങ്ങൾ പറഞ്ഞ ഉദ്യോഗസ്ഥനാണ് സുകേശൻ. കേസിെൻറ തുടരന്വേഷണം സുകേശനെ ഏൽപിക്കാതിരിക്കുന്നതാണ് ഉചിതം.കേസിൽ നിയമം നിയമത്തിെൻറ വഴിക്ക് പോവും. എന്നാൽ ജനങ്ങൾക്ക് കൂടി ബോധ്യപ്പെടുന്ന തരത്തിലുള്ള അന്വേഷണം വേണം. രാഷ്ട്രീയ താൽപര്യങ്ങൾക്ക് അപ്പുറം സത്യസന്ധമായ അന്വേഷണമാണ് വേണ്ടതെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.