തൃശൂര്‍: എക്സ്പ്രസ് പത്രത്തിന്‍െറ പത്രാധിപരായിരുന്ന ടി.വി.അച്യുതവാര്യരുടെ സ്മരണക്കായി തൃശൂര്‍ പ്രസ് ക്ളബ് ഏര്‍പ്പെടുത്തിയ അച്യുതവാര്യര്‍ പുരസ്കാരത്തിന് മാധ്യമം കൊച്ചി യൂനിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ അഷ്റഫ് വട്ടപ്പാറയും മീഡിയാവണ്‍ കൊച്ചി യൂനിറ്റിലെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്‍റ് സനൂപ് ശശിധരനും അര്‍ഹരായി. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 'വേട്ടയാടാം പ്രകൃതിയെ, സര്‍ക്കാര്‍ കൂട്ടിനുണ്ട്' എന്ന പശ്ചിമഘട്ടം സംബന്ധിച്ച പരമ്പരയാണ് അഷ്റഫിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 'കൊച്ചിയിലെ തണ്ണീര്‍ത്തടം' എന്ന ന്യൂസ് സ്റ്റോറിയാണ് സനൂപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സെപ്റ്റംബര്‍ നാലിന് രാവിലെ 10.30ന് സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ ചേരുന്ന അച്യുതവാര്യര്‍ അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പ്രസ് ക്ളബ് പ്രസിഡന്‍റ് സന്തോഷ് ജോണ്‍ തൂവല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ.വേണു, വാസു ശങ്കര്‍, സി.എ.കൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രസ് ക്ളബ് സെക്രട്ടറി കെ.സി.അനില്‍കുമാര്‍, സി.എ.കൃഷ്ണന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.