കോട്ടയം: ബാര്‍ ഹോട്ടല്‍ ഒാണേഴ്സ് അസോസിയേഷനെതിരായ തെളിവുകള്‍ ബാറുടമ വി.എം രാധാകൃഷ്ണന്‍ കോട്ടയം ജില്ലാ റജിസ്ട്രാര്‍ക്ക് കൈമാറി. സംഘടനയില്‍ വന്‍ ക്രമക്കേടാണ് നടക്കുന്നത്. ലീഗല്‍ ഫണ്ട് എന്ന പേരില്‍ പിരിച്ച പണമാണ് അസോസിയേഷന്‍ കോഴയായി നല്‍കിയത്. കോഴ കേസില്‍ മൊഴി മാറ്റാന്‍ ബാറുടമകള്‍ പണവും ആനുകൂല്യങ്ങളും കൈപ്പറ്റി. ഈ വിഷയങ്ങളും അന്വേഷണ വിധേയമാക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.