വര്‍ക്കല: കന്യാകുമാരിയില്‍നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ഐലന്‍ഡ് എക്സ്പ്രസിന്‍െറ എന്‍ജിന് അടിയില്‍നിന്ന് തീയും പുകയും കണ്ടതിനത്തെുടര്‍ന്ന് വര്‍ക്കല സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നേകാല്‍ മണിക്കൂര്‍ റെയില്‍ ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച ഉച്ചക്ക് 1.40ന് ട്രെയിന്‍ വര്‍ക്കല സ്റ്റേഷനില്‍ എത്തിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പ്രസന്നകുമാറാണ് തീയും പുകയും കണ്ടത്. ഇദ്ദേഹം ഉടന്‍ ലോക്കോപൈലറ്റിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് ട്രെയിന്‍ ഒന്നാം പ്ളാറ്റ്ഫോമില്‍തന്നെ നിര്‍ത്തിയിട്ടത്. പിന്നീട് 2.40ന് കൊല്ലത്തുനിന്ന് മറ്റൊരു എന്‍ജിന്‍ കൊണ്ടുവന്നശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.