തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ പ​രി​പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന ഗൂ​ഢ​പ​ദ്ധ​തി​യാ​ണ് യു.​ജി.​സി ച​ട്ട​ഭേ​ദ​ഗ​തി​യു​ടെ ക​ര​ടി​ൽ ഒ​ളി​ച്ചു​ക​ട​ത്തു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. യു.​ജി.​സി​യും കേ​ന്ദ്ര സ​ർ​ക്കാ​റും അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ വാ​ണി​ജ്യ​വ​ത്​​ക​ര​ണ, വ​ർ​ഗീ​യ​വ​ത്​​ക​ര​ണ, കേ​ന്ദ്രീ​ക​ര​ണ ന​യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ. സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ​ർ​വാ​ധി​കാ​രി​യാ​യി ചാ​ൻ​സ​ല​റെ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്നു​വെ​ന്നും സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​നു​ള്ള സെ​ർ​ച്ച്‌ ക​മ്മി​റ്റി​ രൂ​പ​വ​ത്​​ക​ര​ണം പോ​ലും ചാ​ൻ​സ​ല​റു​ടെ മാ​ത്രം അ​ധി​കാ​ര​മാ​ക്കി മാ​റ്റു​ന്നത് ഫെ​ഡ​റ​ൽ ത​ത്ത്വ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധമാ​ണ്. ഗ​വ​ർ​ണ​റു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രി​സ​ഭ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്ക​ണ​മെ​ന്ന ഭ​ര​ണ​ഘ​ട​ന കാ​ഴ്ച​പ്പാ​ടാ​ണ് ഇ​വി​ടെ ത​ക​ർ​ന്ന​ത്. സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​മു​ൾ​പ്പെ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ താ​ല്പ​ര്യ​പ്ര​കാ​രം തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ൺ​ക​റ​ന്റ് ലി​സ്റ്റി​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

വൈ​സ് ചാ​ൻ​സ​ല​ർ പ​ദ​വി​യി​ലേ​ക്ക് അ​ക്കാ​ദ​മി​ക പ​രി​ച​യ​മി​ല്ലാ​ത്ത​വ​രെ​യും നി​യോ​ഗി​ക്കാ​മെ​ന്ന നി​ർ​ദേ​ശം സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ ത​ല​പ്പ​ത്തേ​ക്ക് സം​ഘ്​​പ​രി​വാ​ർ ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളെ എ​ത്തി​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​യാ​ണ്. ച​ട്ട​ഭേ​ദ​ഗ​തി​യി​ലെ സം​ഘ്​​പ​രി​വാ​ർ അ​ജ​ണ്ട​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ൾ രം​ഗ​ത്തു​വ​ര​ണം -മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​സ്​ ചാ​ൻ​സ​ല​ർ നി​യ​മ​നം സം​ബ​ന്ധി​ച്ച യു.​ജി.​സി മാ​ർ​ഗ​രേ​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ കാ​വി​വ​ത്​​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു പറഞ്ഞു. ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ​മേ​ഖ​ല​യി​ലെ അ​ധി​കാ​രം ക​വ​രാ​നാ​ണ്​ കേ​ന്ദ്ര നീ​ക്കം. സം​സ്ഥാ​നം ഫ​ണ്ട്​ ന​ൽ​കി​യും എ​ല്ലാ വി​ധ പി​ന്തു​ണ ന​ൽ​കി​യും മു​ന്നോ​ട്ടു​പോ​വു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​മു​ക്ക്​ അ​ധി​കാ​ര​മി​ല്ലെ​ന്ന്​ പ​റ​യു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു.​ജി.​സി​യെ ഉ​പ​യോ​ഗി​ച്ച്​ കാ​വി​വ​ത്​​ക​ര​ണം ന​ട​ത്തു​ക​യാ​ണ്​ കേ​​​​ന്ദ്രം.

ഇ​തി​നെ​തി​രെ നി​യ​മ​പ​ര​മാ​യി നീ​ങ്ങു​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ക്കും. ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ൽ പൊ​ലീ​സ്​ ന​ട​പ​ടി​യെ പി​ന്തു​ണ​ക്കുന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ സ്​​ത്രീ​വി​രു​ദ്ധ ഇ​ട​ങ്ങ​ളാ​യി മാ​റു​ന്നു​ണ്ട്. സ്​​ത്രീ​ക​ളെ ഇ​ക​ഴ്ത്തു​ന്ന ക​മ​ന്‍റു​ക​ളാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ണുക. മ​ല​യാ​ളി​യു​ടെ സാം​സ്കാ​രി​ക ദാ​രി​ദ്ര്യ​മാ​ണി​ത്. - മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Govt opposes UGC amendment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.