ചന്ദ്രബോസ് വധം: വാഹനം വിട്ടുകിട്ടണമെന്ന അപേക്ഷ തള്ളി

തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ഇടിക്കാന്‍ പ്രതി മുഹമ്മദ് നിസാം ഉപയോഗിച്ച ഹമ്മര്‍ ജീപ്പ് തന്‍േറതാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ബംഗളൂരു സ്വദേശി കിരണ്‍ രവി രാജു നല്‍കിയ അപേക്ഷ തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീര്‍ തള്ളി.

നിസാമിനെ ശിക്ഷിച്ച കേസില്‍ പിഴയടക്കുന്നതിന്‍െറ അടിസ്ഥാനത്തില്‍ വാഹനം വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍, പിഴയടച്ചിട്ടില്ല. ഈ സാഹചര്യത്തിലും സുപ്രധാന തെളിവായ വാഹനം വിട്ടുകൊടുക്കാനാകില്ളെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചുമാണ് അപേക്ഷ തള്ളിയത്. പിഴയടയ്ക്കുന്ന പക്ഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തന്‍െറ ഉടമസ്ഥതയിലുള്ള ഹമ്മര്‍ ജീപ്പ് നിസാമിന് ഉപയോഗിക്കാന്‍ നല്‍കിയതാണെന്നാണ് കിരണിന്‍െറ വാദം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.