കൊച്ചി: പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാഴാഴ്ച വിധി പറയും. പെണ്‍കുട്ടിയുടെ പിതാവ് പറവൂര്‍ വാണിയക്കാട് സ്വദേശി സുധീര്‍ അടക്കം അഞ്ചുപേര്‍ പ്രതികളായ കേസിലാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി മിനി എസ്. ദാസ് വിധി പറയുക.
സുധീറിന് പുറമെ പെണ്‍കുട്ടിയുടെ മാതാവ് സുബൈദ, ഇടനിലക്കാരായ ചെങ്ങമനാട് പുറയാര്‍ പൈനേടത്ത് സാദിഖ് (40), കലൂര്‍ മണപ്പാട്ടിപ്പറമ്പ് കോളനിമംഗലത്ത് നൗഷാദ് (48), പെണ്‍കുട്ടിയെ പീഡിപ്പിച്ച ചേന്ദമംഗലം വടക്കുംപുറം വടക്കേകുന്ന് ഹരി (44) എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍.
2010 ജനുവരിയില്‍ കൊടുങ്ങല്ലൂര്‍ മത്തേല അഞ്ചപ്പാലത്തെ വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബൈക്കില്‍ പെണ്‍കുട്ടിയെ കൊടുങ്ങല്ലൂരില്‍ എത്തിച്ച പ്രതി പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു. 32 സാക്ഷികളെയാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.