പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ യോജിച്ച മുന്നേറ്റം വേണം- എ.എ. അസീസ്

കൊല്ലം: കേരളത്തില്‍ മാത്രം 56 വയസില്‍ തുടരുന്ന പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ യോജിച്ച മുന്നേറ്റം വേണമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എം.എല്‍.എ. യുവജന സംഘടനകളെ ഭയന്ന് എത്രകാലം പെന്‍ഷന്‍ പ്രായം ഉയര്‍ത്താതിരിക്കാന്‍ കഴിയും. ശമ്പള പരിഷ്കരണത്തോടെ ഫയര്‍ഫോഴ്സ് ജീവനക്കാരുടെ ശമ്പളം കുറഞ്ഞ പ്രശ്നം നിയമസഭയില്‍ ഉന്നയിക്കുമെന്നും അസീസ് പറഞ്ഞു. കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.