തൃശൂര്‍: മന്ത്രി കെ.ബാബു വ്യവസായി ബിജു രമേശില്‍ നിന്ന് 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് വിജിലന്‍സ്. ആരോപണം തെളിയിക്കുന്ന തെളിവുകള്‍ കിട്ടിയില്ലാത്തതിനാൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നാണ് റിപ്പോർട്ട്.
44 രേഖകള്‍ പരിശോധിക്കുകയും 13 പേരില്‍ നിന്ന് മൊഴിയെടുക്കുകയും ബിജു രമേശിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. മൊഴികളുടേയും സാങ്കേതിക പരിശോധനകളുടേയും അടിസ്ഥാനത്തില്‍ ആരോപണം തെളിയിക്കാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിജിലൻസ് മേധാവി ശങ്കർ റെഡ്ഢിയാണ് ദ്രുതപരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. വിജിലൻസ് എസ്.പി. നിശാന്തിനിയാണ് കേസ് അന്വേഷിച്ചത്. കേസ് നാളെയായിരിക്കും പരിഗണിക്കുക.
ആരോപണത്തിന്മേല്‍ മന്ത്രി കെ.ബാബുവിനെതിരെയും പരാതിക്കാരന്‍ ബിജു രമേശിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി കഴിഞ്ഞ മാസമാണ് ഉത്തരവിട്ടത്. മന്ത്രിക്കെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കഴിഞ്ഞ മാസം കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.